ന​ട​ൻ ദ​ർ​ശ​ൻ തൂ​ഗു​ദീ​പ,കൊ​ല്ല​പ്പെ​ട്ട

രേ​ണു​ക സ്വാ​മി

രേ​ണു​ക​സ്വാ​മി വ​ധ​ക്കേ​സ്: ദ​ർ​ശ​​ന്റെ ജാ​മ്യ​ത്തി​നെ​തി​രെ അ​പ്പീ​ലു​മാ​യി സ​ർ​ക്കാ​ർ

ബം​​ഗ​ളൂ​രു: രേ​ണു​ക​സ്വാ​മി വ​ധ​ക്കേ​സി​ൽ ക​ന്ന​ട ന​ട​ൻ ദ​ർ​ശ​നും കൂ​ടെ​യു​ള്ള​വ​ർ​ക്കും ജാ​മ്യം ന​ൽ​കി​യ ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കാ​നൊ​രു​ങ്ങി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ.

സു​പ്രീം​കോ​ട​തി​യി​ൽ സ്‌​പെ​ഷ​ൽ ലീ​വ് പെ​റ്റീ​ഷ​ൻ (എ​സ്.​എ​ൽ.​പി) ഫ​യ​ൽ ചെ​യ്യാ​ൻ സം​സ്ഥാ​നം അ​നു​മ​തി ന​ൽ​കി​യ​താ​യി സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. കേ​സി​ൽ സം​സ്ഥാ​ന​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്യാ​ൻ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നാ​യ സി​ദ്ധാ​ർ​ഥ് ലൂ​ത്ര​യെ പ്ര​ത്യേ​ക അ​ഭി​ഭാ​ഷ​ക​നാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്. എ​സ്.​എ​ൽ.​പി​ക്ക് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ത​യാ​റാ​ക്കാ​ൻ സം​സ്ഥാ​ന പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി. 131 ദി​വ​സ​ത്തെ ക​സ്റ്റ​ഡി​ക്കു​ശേ​ഷം ആ​രോ​​ഗ്യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഒ​ക്ടോ​ബ​ർ 30നാ​യി​രു​ന്നു ദ​ർ​ശ​ൻ താ​ൽ​ക്കാ​ലി​ക ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. പി​ന്നീ​ട് ഡി​സം​ബ​ർ 13ന് ​ഹൈ​കോ​ട​തി എ​ല്ലാ​വ​ർ​ക്കും ജാ​മ്യം അ​നു​വ​ദി​ച്ചു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​പ്റ്റം​ബ​റി​ൽ ബം​​ഗ​ളൂ​രു പൊ​ലീ​സ് 3991 പേ​ജു​ള്ള കു​റ്റ​പ​ത്രം ത​യാ​റാ​ക്കി​യി​രു​ന്നു.

ദ​​ർ​​ശ​​ന്റെ ആ​​രാ​​ധ​​ക​​നാ​​യ ചി​​​ത്ര​​​ദു​​​ർ​​​ഗ സ്വ​​​ദേ​​​ശി രേ​​​ണു​​​ക​​സ്വാ​​​മി​​​യെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി ക്രൂ​​ര​​മാ​​യി മ​​ർ​​ദി​​ച്ച് കാ​മാ​ക്ഷി പാ​ള​യ​യി​ലെ മ​ലി​ന​ജ​ല ക​നാ​ലി​ൽ ത​​​ള്ളി​​​യെ​​​ന്ന കേ​​​സി​​ൽ ജൂ​​ൺ 11നാ​​ണ് ദ​​ർ​​ശ​​ൻ അ​​റ​​സ്റ്റി​​ലാ​​വു​​ന്ന​​ത്.

Tags:    
News Summary - Renukaswamy murder case: Sarka appeals against Darshan's bail R

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.