ബംഗളൂരു: തന്റെ പേര് ദുരുപയോഗം ചെയ്ത് ആളുകളെ കബളിപ്പിച്ച സ്ത്രീക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവും മുൻ എം.പിയുമായ ഡി.കെ. സുരേഷ് പൊലീസിൽ പരാതി നൽകി.
ഐശ്വര്യ ഗൗഡക്കെതിരെയാണ് ഡി.കെ. സുരേഷ് പരാതി നൽകിയത്. സുരേഷിന്റെ സഹോദരിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് നിരവധി പേരിൽനിന്ന് സ്വർണം തട്ടിയെന്നാണ് പരാതി. നിലവിൽ യുവതിയും ഭർത്താവും സ്വർണം തട്ടിയ കേസിൽ പൊലീസ് റിമാൻഡിലാണ്. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സഹോദരനാണ് ഡി.കെ സുരേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.