ബംഗളൂരു: കലാവേദി ആഭിമുഖ്യത്തിൽ ക്രിസ്മസ്-പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഇന്ദിര നഗർ ഇ.സി.എ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടി മുഖ്യാതിഥി ഡി.ആർ.ഡി.ഒ എയ്റോ സിസ്റ്റംസ് ഡയറക്ടർ ജനറൽ ഡോ. രാജലക്ഷ്മി മേനോൻ ഉദ്ഘാടനം ചെയ്തു. കലാവേദി പ്രസിഡന്റ് ആർ.കെ.എൻ. പിള്ള സ്വാഗതം പറഞ്ഞു. ജാലഹള്ളി സെന്റ് ക്ലാരറ്റ് എജുക്കേഷനൽ ഇൻസ്റ്റിറ്റ്യുഷൻസ് മാനേജർ റവ. ഡോ. സേവ്യർ ഇ. മണവത്ത് ക്രിസ്മസ് സന്ദേശം നൽകി.
ജനറൽ സെക്രട്ടറി കെ.പി. പത്മകുമാർ നന്ദി പറഞ്ഞു. വൈസ് പ്രസിഡന്റ് ആർ.ജെ. നായർ, ജോയൻറ് സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ, ട്രഷറർ എ. മധുസൂദനൻ എന്നിവർ പങ്കെടുത്തു. കരോൾ ആലാപനവും നടന്നു. അമ്മ മ്യൂസിക് കണ്ണൂരിന്റെ സംഗീത പരിപാടി അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.