ബംഗളൂരു: കെ.ആർ പുരം മാർ യുഹാനോൻ മാമദാന ഓർത്തഡോക്സ് ഇടവകയിൽ പെരുന്നാളിന് കൊടിയേറി. വിശുദ്ധ കുർബാനക്കു ശേഷം വികാരി റവ. ഫാ. ലിജോ ജോസഫ് കൊടിയേറ്റ് നിർവഹിച്ചു. ജനുവരി 10ന് റവ. ഫാ. മാത്യു ജോൺസൺ കൊടുവിള കൺവെൻഷൻ പ്രസംഗം നിർവഹിക്കും. 11ന് റവ. ഫാ. ബഹനാൻ കോരുത് സന്ധ്യ നമസ്കാരം നിർവഹിക്കും. രാത്രി എട്ടിന് പ്രദക്ഷിണം, ആശീർവാദം, മാർഗം കളി, നേർച്ച വിളമ്പ് എന്നിവയുണ്ടാകും.
12ന് പ്രഭാതനമസ്കാരം വിശുദ്ധ മൂന്നിൻ മേൽ കുർബാന, ആശീർവാദം, ഹാർവെസ്റ്റ് ഫെസ്റ്റിവൽ എന്നിവ നടക്കും. തുടർന്ന് പെരുന്നാളിന് കൊടിയിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.