ബംഗളൂരു: ഓടുന്ന ബസിൽനിന്ന് തെറിച്ചുവീണതിനെ തുടർന്ന് കണ്ടക്ടർ മരിച്ചു. കർണാടക ആർ.ടി.സി കണ്ടക്ടറായ ചാമരാജ് നഗർ ഹാലേപുര സ്വദേശി മഹാദേവ സ്വാമി (35) ആണ് മരിച്ചത്.
നഞ്ചൻഗുഡിൽനിന്ന് മൈസൂരുവിലേക്കു പോവുകയായിരുന്ന ബസിൽ ദേശീയ പാത 766ൽ മല്ലനമൂളെ മഠത്തിനു സമീപമാണ് അപകടം.
കണ്ടക്ടർ തെറിച്ചുവീണത് യാത്രക്കാർ അറിയിച്ചതോടെ ഡ്രൈവർ ബസ് നിർത്തി കണ്ടക്ടറെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിനിടയാക്കിയതെന്ന് മഹാദേവ സ്വാമിയുടെ ബന്ധുക്കൾ ആരോപിച്ചു. ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.