ബംഗളൂരു: കർണാടകയിലെ രാഷ്ട്രീയ അസ്ഥിരതക്ക് കാരണം കോൺഗ്രസും ജെ.ഡി-എസുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. രാമനഗരയിലെ ചന്നപട്ടണയിൽ ബി.ജെ.പി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെയും ജെ.ഡി-എസിന്റെയും കുടുംബവാഴ്ചയാണ് സംസ്ഥാനത്തെ രാഷ്ട്രീയ അസ്ഥിരതക്ക് കാരണം. കോൺഗ്രസും ജെ.ഡി-എസും രണ്ടു പാർട്ടികളാണെന്ന് നടിക്കുകയാണ്. ഡൽഹിയിൽ അവർ ഒന്നിച്ചാണ്. പാർലമെന്റിൽ അവർ പരസ്പരം പിന്താങ്ങുന്നു. ഹൃദയം കൊണ്ട് രണ്ടും ഒന്നാണെന്നും മോദി പറഞ്ഞു. ജെ.ഡി-എസ് നിയമസഭ കക്ഷി നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുടെ മണ്ഡലമായ ചന്നപട്ടണയിൽ സി.പി. യോഗേശ്വറിനെയാണ് ബി.ജെ.പി സ്ഥാനാർഥിയാക്കിയിരിക്കുന്നത്. 2018ൽ ഇരുവരും തമ്മിൽ മത്സരിച്ചപ്പോൾ കുമാരസ്വാമിക്കായിരുന്നു ജയം. ചന്നപട്ടണയിൽ മോദി റോഡ്ഷോ സംഘടിപ്പിച്ചു.
ഞായറാഴ്ച രാവിലെ കോലാറിലും വൈകീട്ട് മൈസൂരുവിലും പ്രധാനമന്ത്രി എത്തി. ശനിയാഴ്ച കർണാടകയിലെ വിവിധ പര്യടനങ്ങളിൽ ഉന്നയിച്ചതുപോലെ, ‘വിഷപ്പാമ്പ്’ വിഷയം തന്നെയായിരുന്നു ഞായറാഴ്ചയും മോദി ആവർത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.