ബംഗളൂരു: ജമാഅത്തെ ഇസ്ലാമി ബംഗളൂരുവിന് കീഴിലെ കൗൺസലിങ് സംവിധാനമായ ‘ആശ്വാസ്’ ഓഫിസിന്റെ ഉദ്ഘാടനം മാറത്തഹള്ളിയിലെ എഡിഫിസ് വണ്ണിൽ നടന്നു. ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറൽ ആരിഫ് അലി ഉദ്ഘാടനം നിർവഹിച്ചു. കേരള അമീർ മുജീബ് റഹ്മാൻ, ഹിറ ട്രസ്റ്റ് ചെയർമാൻ ഹസൻ പൊന്നൻ, ബംഗളൂരു മേഖല പ്രസിഡന്റ് റഹിം കോട്ടയം, മേഖല നാസിം യു.പി. സിദ്ദീഖ്, എൻ.എം. അബ്ദുറഹിമാൻ, ആശ്വാസ് സെക്രട്ടറി ഷബീർ മുഹ്സിൻ എന്നിവർ പങ്കെടുത്തു.
നേരത്തേ ആശ്വാസിന് കീഴിൽ ഓൺലൈനായാണ് കൗൺസലിങ് സേവനം നൽകിയിരുന്നത്. ഓഫിസ് തുറക്കുന്നതോടെ നേരിട്ട് കൗൺസലിങ് സേവനം ലഭിക്കും. പ്രവാസികളായി വീടും നാടും വിട്ടുവരുന്ന ആളുകൾക്ക് ഒറ്റപ്പെടലുകളിൽനിന്നും പലതരത്തിലുള്ള മാനസിക സംഘർഷങ്ങളിൽനിന്നും ആശ്വാസം നൽകാനും പ്രശ്നപരിഹാരങ്ങൾക്ക് ആളുകളെ സ്വയം പര്യാപ്തരാക്കാനും സഹായിക്കുന്ന സാന്ത്വന കൂട്ടായ്മ ഒരുക്കുകയാണ് ആശ്വാസ് കൗൺസലിങ് സെന്ററെന്നും ബംഗളൂരു പോലുള്ള മഹാനഗരത്തിൽ ഇത്തരം ഒരു സംവിധാനം ആളുകൾക്ക് ഏറെ ഉപകാരപ്രദമാണെന്നും ആരിഫ് അലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.