സ​ദാ​ചാ​ര ഗു​ണ്ട​ക​ൾ​ക്ക് ജാ​മ്യം ത​ട​യാ​ൻ കോ​ട​തി​യെ സ​മീ​പി​ക്കും-എ​സ്.​പി

മം​ഗ​ളൂ​രു: സ​ദാ​ചാ​ര ഗു​ണ്ടാ​യി​സ​വും സാ​മു​ദാ​യി​ക വി​ദ്വേ​ഷ പ്ര​വ​ർ​ത്ത​ന​വും ന​ട​ത്തി​യ​വ​ർ​ക്ക് ല​ഭി​ച്ച ജാ​മ്യം റ​ദ്ദാ​ക്കാ​നും പു​തു​താ​യി കേ​സി​ൽ പെ​ടു​ന്ന​വ​ർ​ക്ക് ജാ​മ്യം നി​ഷേ​ധി​ക്കാ​നും പൊ​ലീ​സ് കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് സി.​ബി. ഋ​ഷ്യ​ന്ത് തി​ങ്ക​ളാ​ഴ്ച വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ആ​ഭ്യ​ന്ത​ര മ​ന്ത്രി ഡോ. ​ജി. പ​ര​മേ​ശ്വ​ര​യും ജി​ല്ല ചു​മ​ത​ല​യു​ള്ള മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു റാ​വു​വും നി​ർ​ദേ​ശി​ച്ച പോ​ലെ സ​ദാ​ചാ​ര ഗു​ണ്ടാ​യി​സ​ത്തി​നെ​തി​രെ പൊ​ലീ​സ് ന​ട​പ​ടി ശ​ക്ത​മാ​ക്കും. ഗു​ണ്ടാ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യും അ​രു​തെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം. വെ​റും ര​ണ്ട് ശ​ത​മാ​നം ആ​ളു​ക​ളാ​ണ് കു​ഴ​പ്പ​ക്കാ​ർ. അ​വ​രോ​ട് അ​യ​ഞ്ഞ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​ത് ബാ​ക്കി ജ​ന​ങ്ങ​ളോ​ടും നാ​ടി​നോ​ടു​മു​ള്ള നീ​തി​കേ​ടാ​വു​മെ​ന്ന് എ​സ്.​പി പ​റ​ഞ്ഞു

Tags:    
News Summary - court to deny bail to moral gangsters-SP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.