ബംഗളൂരു: ബംഗളൂർ മലയാളി റൈറ്റേഴ്സ് & ആർട്ടിസ്റ്റ്സ് ഫോറം സാഹിത്യ ചർച്ച 'സർഗ്ഗാത്മകതയും, മാനവികതയും' ഡിസ: നാലിന് ഞായറാഴ്ച കാലത്ത് 10:30 മുതൽ ജീവൻഭീമ നഗർ, കാരുണ്യ ഹാളിൽ വെച്ചു നടക്കും. പ്രമുഖ ചിത്രകാരനും പ്രഭാഷകനും മാൻഹോൾ സിനിമയുടെ ആർട്ട് ഡയറക്ടറുമായ അജിത് എസ്. ആർ. കൊല്ലം മുഖ്യ പ്രഭാഷണം നിർവ്വഹിക്കും. ബംഗളൂരുവിലെ സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും സംവാദത്തിൽ പങ്കെടുക്കും. മാനവിക മൂല്യങ്ങൾ നഷ്ടപ്പെടുന്ന സർഗാത്മ ഇടങ്ങൾ സമൂഹത്തിന്റെ ദുരന്തമാകുന്ന കാലിക സാഹചര്യത്തിൽ ചർച്ച ഏറെ പ്രസക്തമാണെന്ന് റൈറ്റേഴ്സ് ഫോറം പ്രസിഡൻറ് റ്റി.എ. കലിസ്റ്റസ് പറഞ്ഞു.
ബന്ധപ്പെടേണ്ട നമ്പർ: 99453 04862 /9986454999
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.