മകൾ അമ്മയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി പൊലീസ് സ്റ്റേഷനിലെത്തി

ബംഗളൂരു: മകൾ അമ്മയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി സ്യൂട്ട്കേസിലാക്കി പൊലീസ് സ്റ്റേഷനിലെത്തി. തെക്കുകിഴക്കൻ ബംഗളൂരുവിലെ മൈകോ ലേഔട്ടിലാണ് സംഭവം. 71കാരിയായ ബിവപാൽ ആണ് കൊല്ലപ്പെട്ടത്. അസം സ്വദേശി സോനാലി സെൻ (39) ആണ് ക്രൂരകൃത്യം നടത്തിയത്.

ഫിസിയോതെറപ്പിസ്റ്റായ ഇവർ സ്വന്തം അമ്മ, ഭർത്താവ്, മകൻ, ഭർത്താവിന്റെ അമ്മ എന്നിവരോടൊപ്പം മൈകോ ലേഔട്ടിലെ ബിലെഗഹള്ളിയിലെ ഫ്ലാറ്റിലാണ് താമസിക്കുന്നത്.

താനുമായും ഭർത്താവിന്റെ അമ്മയുമായും ബിവപാൽ എന്നും വഴിക്കിടാറുണ്ടെന്നും ഇതിൽ സഹികെട്ടാണ് കൊലനടത്തിയതെന്നും സോനാലി പൊലീസിനോട് പറഞ്ഞു. ഇവരെ പൊലീസ് അറസ്റ്റ് ​ചെയ്തു. മൃതദേഹം സ്യൂട്ട്കേസിലാക്കി തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെ പൊലീസ് സ്റ്റേഷനിലെത്തിയ ഇവർ താനാണ് കൊലപാതകം നടത്തിയതെന്ന് ഏറ്റുപറഞ്ഞു. ടവൽ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചായിരുന്നു കൊല.

കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവിന്റെ ഫോട്ടോയും സ്യൂട്ട്കേസിൽ മൃതദേഹത്തോടൊപ്പം ​വെച്ചിരുന്നു. കൊലപാതകം നടക്കുമ്പോൾ ഇവരുടെ ഭർത്താവ് വീട്ടിലുണ്ടായിരുന്നില്ല. വീട്ടിലുണ്ടായിരുന്ന ഭർത്താവിന്റെ അമ്മയും വിവരം അറിഞ്ഞിരുന്നില്ല. പശ്ചിമബംഗാളിൽ നിന്നുള്ള കുടുംബം കുറച്ചുവർഷങ്ങളായി ബംഗളൂരുവിൽ താമസിക്കുന്നതായി പൊലീസ് പറഞ്ഞു. ഫിസിയോതെറപ്പി പഠിച്ച സോനാലി മുമ്പ് ഒരു ആശുപ​​ത്രിയിൽ ജോലിചെയ്തിരുന്നു. കുറച്ചുദിവസങ്ങളായി ജോലിക്ക് പോകാറില്ലായിരുന്നു.

കൊല്ലപ്പെട്ട ബിവപാൽ ഉറക്കഗുളികകൾ കഴിച്ചിരുന്നുവെന്ന വിവരം തെറ്റാണെന്നും രക്തസമ്മർദത്തിനുള്ള ഗുളിക ഉപയോഗിക്കുന്നവരായിരുന്നുവെന്നും സംഭവത്തിനു പിന്നിലെ കാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും ബംഗളൂരു സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി കമീഷണർ സി.കെ. ബാബ പറഞ്ഞു. സോനാലി സെന്നിന് മാനസികപ്രശ്നം ​ഇല്ല. മാനസിക വളർച്ചയില്ലാത്ത മകൻ, അമ്മ, ഭർത്താവിന്റെ അമ്മ തുടങ്ങിയവരടങ്ങുന്ന കുടുംബത്തിന്റെ പരിപാലന ചുമതല ഉണ്ടായിരുന്ന അവർ കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരിക്കാമെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - daughter killed her mother and brought the body in a suitcase to the police station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.