ബംഗളൂരു: മെജസ്റ്റിക് കേന്ദ്രമായി പ്രവർത്തിക്കുന്ന ദയ ഹ്യൂമൻ വെൽഫെയർ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇഫ്താർ കിറ്റ് വിതരണം കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലായി മൂന്നു ഘട്ടങ്ങളിലായി പൂർത്തിയായി.
ആദ്യഘട്ടം തമിഴ്നാട് ഹൊസൂർ കൃഷ്ണഗിരി ജില്ലകളിൽപെടുന്ന പത്തോളം ഗ്രാമങ്ങളിൽ 250ഓളം വീടുകളിലും ബംഗളൂരുവിലെ മെജസ്റ്റിക്കിലും ബംഗളൂരു റൂറൽ ജില്ലയിൽപെടുന്ന നെലമംഗല ഗ്രാമത്തിലും 500ൽ പരം കുടുംബങ്ങൾക്കും കിറ്റ് വിതരണം നടത്തി.
പ്രദേശവാസികളുടെ സഹകരണത്തോടെ സർവേ നടത്തി അർഹരായവരെ കണ്ടെത്തി ദയയുടെ പ്രവർത്തകർ നേരിട്ട് ആവശ്യക്കാർക്ക് കിറ്റ് കൈമാറുകയായിരുന്നു.
തമിഴ്നാട് ഹൊസൂർ ഡെങ്കണി കോട്ട മുംതാസ് മസ്ജിദ് അങ്കണത്തിൽ സംഘടിപ്പിച്ച ആദ്യഘട്ട വിതരണചടങ്ങിൽ മസ്ജിദ് പ്രതിനിധിക്ക് കൈമാറി പ്രസിഡന്റ് ഹാരിസ് ഐ മാക് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ കുട്ടി സ്വാഗതം പറഞ്ഞു.
സെക്രട്ടറി സാജിദ് ബഷീർ അധ്യക്ഷത വഹിച്ചു. ജോ.സെക്രട്ടറി അബ്ദുല്ല ഇൻഫിനിറ്റി നന്ദി പറഞ്ഞു. അബ്ദുല്ല ടൈക്കൂൺ, അബ്ദുൽ സത്താർ, ഫൈസൽ, അബ്ദുൽ കരീം, സുബൈർ, സി.കെ. നവീം , സിറാജ് നാഷനൽ, ലത്തീഫ് നാഷനൽ, സഹീർ, മുർഷിദ്, ഷബ്നസ്, എൻ.പി.സിറാജ്, ആഷിർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.