ബംഗളൂരു: നീന്തൽ മത്സര പരിശീലനത്തിനിടെ കനകപുര റോഡിലെ അഗ്രയിലുള്ള നാഷനൽ പബ്ലിക് സ്കൂളിൽ ഷോക്കേറ്റ് മരിച്ച മലയാളി വിദ്യാർഥിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. തൃശൂർ മാള പുത്തൻചിറ സ്വദേശി തരുപീടികയിൽ റഷീദിന്റെ മകൻ റോഷൻ റഷീദാണ് (17) മരിച്ചത്.
മാളയിലെ ഡോ. രാജു ഡേവിസ് ഇന്റർനാഷനൽ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് മരണപ്പെട്ട റോഷൻ. പരിശീലനത്തിനിടെ സ്വിമ്മിങ് പൂളിന്റെ കരയിൽ കയറിയ റോഷന് സമീപത്ത് സ്ഥാപിച്ചിരുന്ന താൽക്കാലിക പന്തലിന്റെ തൂണിൽനിന്ന് ഷോക്കേൽക്കുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി വിക്ടോറിയ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ബുധനാഴ്ച രാവിലെ ബന്ധുക്കൾ എത്തി മലബാർ മുസ്‍ലിം അസോസിയേഷന്റെ സഹായത്തോടെ പൊലീസ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.