ബംഗളൂരു: ഹിന്ദി സംസാരഭാഷയല്ലാത്ത മറ്റു സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ട് തടയണമെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും ജെ.ഡി-എസ് നിയമസഭ കക്ഷി നേതാവുമായ എച്ച്.ഡി. കുമാരസ്വാമി ആവശ്യപ്പെട്ടു.
ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിലുള്ള പാർലമെന്ററി സമിതി സമർപ്പിച്ച റിപ്പോർട്ട് രാജ്യത്തെ മറ്റു ഭാഷകളെ ഇല്ലാതാക്കാനുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രാദേശിക ഭാഷകളെ സംരക്ഷിക്കുകയാണെന്ന പേരിൽ ഹിന്ദി അടിച്ചേൽപിക്കാനുള്ള കേന്ദ്രനീക്കത്തെ അംഗീകരിക്കാനാവില്ല. പ്രസ്തുത കമ്മിറ്റിയുടെ റിപ്പോർട്ട് തള്ളിക്കളയണമെന്നും മറ്റു സംസ്ഥാനങ്ങളിലും ഇതു സംബന്ധിച്ച പ്രതിഷേധങ്ങളുയരുന്നുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.
ഹിന്ദി അടിച്ചേൽപിക്കാനുള്ള ശ്രമത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. വിഭജന ഉദ്ദേശ്യത്തോടെയുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് ആരോപിച്ച അദ്ദേഹം, എട്ടാം ഷെഡ്യൂളിലെ എല്ലാ ഭാഷകളും ഔദ്യോഗിക ഭാഷകളാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.