ബംഗളൂരു: ഡിഫൻസ് റിസർച് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) വികസിപ്പിച്ച പൈലറ്റില്ലാ വിമാനം (യു.എ.വി) ചിത്രദുർഗ ജില്ലയിലെ ഹിരിയൂർ താലൂക്കിലെ ഗ്രാമത്തിൽ തകർന്നുവീണു. ‘തപസ്സ്’ യുദ്ധവിമാനമാണ് വദ്ദിക്കരെ ഗ്രാമത്തിലെ കൃഷിയിടത്തിൽ ഞായറാഴ്ച രാവിലെ തകർന്നത്.
നായകനഹട്ടിയിലെ കുടാപുരിലെ എയർബേസിൽനിന്ന് പറന്നുയർന്നതിനു പിന്നാലെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിച്ചത്. വീഴ്ചയിൽ പാടെ തകർന്ന വിമാനത്തിനുള്ളിൽനിന്ന് പരീക്ഷണ ഉപകരണങ്ങൾ ചിതറിത്തെറിച്ച നിലയിലാണ്. വൻ ശബ്ദത്തോടെ വിമാനം നിലംപതിച്ചതോടെ ഗ്രാമവാസികൾ ഓടിക്കൂടി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഡി.ആർ.ഡി.ഒ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിവരം ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.