ബംഗളൂരു: ആദ്യ ഡ്രൈവറില്ലാ മെട്രോ തീവണ്ടിയുടെ സിഗ്നലിങ് പരീക്ഷണം ഈ മാസം ഏഴിന് തുടങ്ങുമെന്ന് ബംഗളൂരു മെട്രോ അധികൃതർ അറിയിച്ചു.
ചൈനയിൽനിന്നെത്തിയ ഡ്രൈവറില്ലാ മെട്രോ തീവണ്ടി ഉപയോഗിച്ചാവും പരീക്ഷണം. ആർ.വി റോഡ്-ബൊമ്മസാന്ദ്ര പാതയിലാണ് (യെല്ലോ ലൈൻ) ഡ്രൈവറില്ലാ മെട്രോ സർവിസ് നടത്തുക. ഫെബ്രുവരി 14നാണ് തീവണ്ടി ബംഗളൂരുവിലെത്തിയത്. അന്നുതന്നെ ബൊമ്മസാന്ദ്രയിൽനിന്ന് ബൊമ്മനഹള്ളി വരെയുള്ള ഭാഗത്ത് പരീക്ഷണ ഓട്ടം നടത്തിയിരുന്നു. പാത മുഴുവനും നീളുന്ന പരീക്ഷണ ഓട്ടമാണ് നടത്തുക.
18.82 കിലോമീറ്റർ ദൂരമാണ് പാതക്കുള്ളത്. ഇതിൽ 16 സ്റ്റേഷനുകൾ ഉൾപ്പെടെ നിർമാണം പൂർത്തിയായി കഴിഞ്ഞു. ഡിസംബറിൽ വാണിജ്യ സർവിസുകൾ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
രണ്ടാമത്തെ ഡ്രൈവറില്ലാ മെട്രോ ആഗസ്റ്റിലെത്തും. സെപ്റ്റംബറിൽ മൂന്നാമത്തേതും എത്തിച്ചേരും. തുടർന്ന് മൂന്നെണ്ണംകൂടി ഡിസംബറിനുള്ളിൽ വരും. ആകെ ആറ് ഡ്രൈവറില്ലാ മെട്രോ തീവണ്ടികളാണ് യെല്ലോ ലൈനിൽ ഓടിക്കുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.