ബംഗളൂരു: കോലാറിൽ തനിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പിക്കുവേണ്ടി പ്രചാരണം നടത്തിയാലും താൻ തന്നെ വിജയിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബാഗൽകോട്ടിലെ ബദാമിയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട സിദ്ധരാമയ്യ, ഇത്തവണ കേലാറിൽനിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
പാർട്ടിയുടെ സ്ഥാനാർഥി പട്ടിക വരുന്നതിന് മുമ്പാണ് സിദ്ധരാമയ്യയുടെ പ്രഖ്യാപനം. കഴിഞ്ഞ തവണ ഇരട്ട മണ്ഡലത്തിൽ മത്സരിച്ച സിദ്ധരാമയ്യ മൈസൂരുവിലെ ചാമുണ്ഡേശ്വരിയിൽ ജെ.ഡി-എസ് നേതാവ് ജി.ടി. ദേവഗൗഡയോട് പരാജയപ്പെട്ടിരുന്നു.
ചാമുണ്ഡേശ്വരിയിൽ സിദ്ധരാമയ്യയെ തോൽപിക്കാൻ ബി.ജെ.പി ജെ.ഡി-എസിനെ സഹായിച്ചതുപോലെ കോലാറിലും സിദ്ധരാമയ്യയെ തോൽപിക്കാൻ രാഷ്ട്രീയ കരുനീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. 36,000 വോട്ടിനായിരുന്നു ചാമുണ്ഡേശ്വരിയിൽ സിദ്ധരാമയ്യ തോറ്റതെങ്കിൽ 1700 വോട്ടിനാണ് ബദാമിയിൽ ബി.ജെ.പിയുടെ ബി. ശ്രീരാമുലുവിനോട് ജയിച്ചുകയറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.