ബംഗളൂരു: അധികം വൈകാതെ കർണാടകയിൽ കോൺഗ്രസ് സർക്കാറിന്റെ ഭരണത്തിൽ അടിയന്തരാവസ്ഥക്ക് സമാന സാഹചര്യമുണ്ടാകുമെന്ന് മുൻമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബസവരാജ് ബൊമ്മൈ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ ദയനീയ പരാജയ സാഹചര്യത്തിൽ നടന്ന നേതാക്കളുടെയും എം.എൽ.എമാരുടെയും ജില്ലതല യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിലേറി ഏതാനും ദിവസങ്ങൾക്കുശേഷം കോൺഗ്രസ് സർക്കാർ ഗോവധ നിരോധനനിയമം എടുത്തുകളയാനുള്ള നീക്കം നടത്തുകയാണ്. ഹിന്ദു പൊതുപ്രവർത്തകരെയടക്കം ജയിലിലടക്കുന്നു. സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്താനുള്ള അവകാശം നിഷേധിക്കുന്നു. പാഠപുസ്തകങ്ങൾ പരിഷ്കരിക്കുമെന്ന് പറയുന്നു. ഇതിനാൽ അടുത്തുതന്നെ അടിയന്തരാവസ്ഥക്ക് സമാന സാഹചര്യമാണ് കർണാടകയിൽ ഉണ്ടാകാൻ പോകുന്നതെന്നും മുൻമുഖ്യമന്ത്രി ആരോപിച്ചു. ബി.ജെ.പിക്ക് മൗനമായിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.