ബംഗളൂരു: തിപ്പസാന്ദ്ര ഫ്രൻഡ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ‘പരിസ്ഥിതി സംരക്ഷണം പരമ പ്രധാനം’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പ്രകൃതി വിഭവങ്ങൾ അമിതമായി ചൂഷണം ചെയ്യുന്നതിന്റെ പ്രത്യാഘാതമാണ് മിക്ക പരിസ്ഥിതി ദുരന്തങ്ങളുടെയും മുഖ്യ കാരണമെന്നും മണ്ണുമാന്തിയും മരം വെട്ടിയും മനുഷ്യൻ ഭൂമിയോട് കാട്ടുന്ന ക്രൂരതകളുടെ ഫലം നമ്മളും ഭാവി തലമുറയും അനുഭവിച്ചേ മതിയാകൂ എന്നും മുഖ്യപ്രഭാഷണം നിർവഹിച്ച ശ്രീകണ്ഠൻ നായർ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് പി.കെ. കേശവൻ നായർ അധ്യക്ഷത വഹിച്ചു. പി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ചർച്ചയിൽ ആർ.വി. പിള്ള, ഡോ. ശിവരാമകൃഷ്ണൻ, കുര്യൻ, പൊന്നമ്മദാസ്, തങ്കമ്മ സുകുമാരൻ, കൽപന പ്രദീപ്, ഇ.ആർ. പ്രഹ്ലാദൻ തുടങ്ങിയവർ പങ്കെടുത്തു. പി.പി. പ്രദീപ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.