ബംഗളൂരു: കോൺഗ്രസ് നേതൃത്വത്തിൽ വ്യാജഗാന്ധിമാരാണ് ഇപ്പോൾ ഉള്ളതെന്നും അവർക്ക് മറുപടി നൽകാതിരിക്കുകയാണ് നല്ലതെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഗാന്ധി ജയന്തി ആഘോഷത്തിനിടെ ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, ഡി.കെ. ശിവകുമാർ തുടങ്ങിയ കോൺഗ്രസ് നേതാക്കളെല്ലാം ജാമ്യം നേടി പുറത്തിറങ്ങിയവരാണ്.
അവർക്കൊക്കെ താൻ എന്തിന് മറുപടി പറയണമെന്നും കോൺഗ്രസിന്‍റെ എ.ടി.എം ആയിരുന്ന കർണാടകയിൽ അവർക്കിപ്പോൾ എല്ലാം നഷ്ടപ്പെട്ടെന്നും ബൊമ്മൈ പറഞ്ഞു. അതേസമയം ജാമ്യത്തിലിറങ്ങിയ ഡസൻ കണക്കിനാളുകൾ ബി.ജെ.പിയിൽ ഉണ്ടെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാർ തിരിച്ചടിച്ചു.മുൻമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ യെദിയൂരപ്പയുടെ പേരിൽ കേസില്ലേ. തനിക്കെതിരെ ബി.ജെ.പി സർക്കാർ കേസ് രജിസ്റ്റർ ചെയ്തു. എന്നെ പരപ്പന അഗ്രഹാര ജയിലിലേക്ക് അയക്കൂ. ഞാൻ അൽപം വിശ്രമിക്കട്ടെയെന്നും ശിവകുമാർ പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.