ബംഗളൂരു: മൈസൂർ സർവകലാശാല പി.ജി കാമ്പസായ മാനസ ഗംഗോത്രിയുടെ പ്രധാന ഗേറ്റിന് സമീപം ബൊഗഡി മെയിൻ റോഡിൽ അശാസ്ത്രീയമായി നിർമിച്ച ഹമ്പ് ഒടുവിൽ മൈസൂരു സിറ്റി കോർപറേഷൻ (എം.സി.സി) അധികൃതർ നീക്കി.
മൂന്നു ദിവസത്തിനിടെ മൂന്നു പേരുടെ ജീവൻ പൊലിയുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് കഴിഞ്ഞദിവസം രാത്രി കോർപറേഷൻ അധികൃതർ ഹമ്പ് പൊളിച്ചുമാറ്റിയത്.
പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ അനാസ്ഥ കാരണം മൂന്നു യുവാക്കളുടെ ജീവൻ പൊലിഞ്ഞു എന്നതാണ് ഖേദകരം. വീരാജ്പേട്ട കന്ദഗള സ്വദേശി ബി.എം. ബിദ്ധപ്പയുടെ മകൻ ബി. ശിവൻ (25), മൈസൂരു മരതിക്യാതനഹള്ളി സ്വദേശി യശ്വന്ത്, മൈസൂരു എച്ച്.ഡി. കോട്ടെ സ്വദേശി കുമാർ എന്നിവരാണ് വിവിധ അപകടങ്ങളിൽ മരണപ്പെട്ടത്.
അശാസ്ത്രീയമായി നിർമിച്ച ഹമ്പ് പെട്ടെന്ന് ശ്രദ്ധയിൽപെടാത്തതിനാൽ വാഹനങ്ങൾ ഹമ്പിൽ തട്ടി മറിഞ്ഞാണ് അപകടങ്ങൾ സംഭവിച്ചത്. ഇതേത്തുടർന്ന് ജനരോഷമുയർന്നതോടെ പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാർ മറ്റൊരു ഏജൻസിയെക്കൊണ്ട് പരിശോധന നടത്തിക്കുകയും അവർ ഹമ്പ് അശാസ്ത്രീയമെന്ന് റിപ്പോർട്ട് നൽകുകയും ചെയ്യുകയായിരുന്നു.
തുടർന്ന്, അപകടങ്ങൾക്കിടയാക്കുന്ന ഹമ്പ് ഉടൻ നീക്കണമെന്നാവശ്യപ്പെട്ട് കെ.ആർ ട്രാഫിക് പൊലീസ് ഇൻസ്പെക്ടർ എം. ഇർഷാദ് എം.സി.സി കമീഷണർക്ക് കത്തുനൽകി. ഇന്ത്യൻ റോഡ് കോൺഗ്രസിലെ നിർദേശ പ്രകാരം, റോഡിലെ ഹമ്പുകൾക്ക് പകരം വൈറ്റ് സ്ട്രിപ്സ് സ്ഥാപിക്കണമെന്നും ട്രാഫിക് പൊലീസ് നിർദേശിച്ചു.
മാനസ ഗംഗോത്രി കാമ്പസിന് സമീപത്തെ ഹമ്പിനു പുറമെ, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് മെയിൻ കാമ്പസിന് സമീപവും ചതുരംഗ റോഡിലും നിർമിച്ച ഹമ്പുകൾ നീക്കി. അതേസമയം, അശാസ്ത്രീയ നിർമിച്ച ഹമ്പ് കാരണം അപകടങ്ങളിൽ മൂന്നുപേർ മരിക്കാനിടയായ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് മൈസൂരു സിറ്റി പൊലീസ് കമീഷണർ ബി. രമേശിനോട് അഭിഭാഷക സംഘടന പ്രതിനിധികൾ ആവശ്യപ്പെട്ടു.
മരണപ്പെട്ടിരുന്നു. റോഡിൽ ഹമ്പ് സ്ഥാപിച്ചത് തിരിച്ചറിയാനാകാത്തതാണ് അപകടങ്ങൾക്ക് വഴിവെച്ചത്. സൂചനാബോർഡുകളോ ഹമ്പിൽ വെള്ള വരയോ നൽകിയിരുന്നില്ല. മൈസൂരുവിൽ സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായ ശിവൻ സരസ്വതിപുരത്ത് വാടകക്ക് താമസിച്ചുവരുകയായിരുന്നു. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
അപകടങ്ങൾ പതിവായതോടെ അധികൃതർ കഴിഞ്ഞദിവസം എത്തി ഹമ്പിൽ വെള്ള വരയിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.