മംഗളൂരു: വർഗീയ വിദ്വേഷം പരത്തുന്ന പ്രസംഗം നടത്തിയ സംഘ്പരിവാർ സാംസ്കാരിക പ്രവർത്തകൻ ചക്രവർത്തി സുളിബെലെക്കെതിരെ ഉള്ളാൾ പൊലീസ് കേസെടുത്തു.
യുവ ബ്രിഗേഡിന്റെ സ്ഥാപകനായ സുളിബെലെ അടുത്തിടെ കുറ്റാറിലെ കൊറഗജ്ജന ആദിക്ഷേത്രത്തിൽ നടന്ന പൊതുറാലിയുടെ സമാപന പരിപാടിയിൽ പ്രസംഗിച്ചിരുന്നു.
ആ ചടങ്ങിൽ വിദ്വേഷ പ്രസംഗം നടത്തി സാമൂഹിക അസ്വസ്ഥത സൃഷ്ടിക്കാൻ സുളിബെലെ ശ്രമിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് ഉള്ളാൾ പൊലീസിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.