‘ഭൂ​ത​ദ​ഹാ​ടു’ പു​സ്ത​ക ക​വ​ർ, സു​ഷ​മ ശ​ങ്ക​ർ

പൂ​ത​പ്പാ​ട്ട് ഇനി ക​ന്ന​ഡ​യി​ലും; ‘ഭൂ​ത​ദ​ഹാ​ടു’ പ്ര​കാ​ശ​നം ഏ​ഴി​ന്

ബം​ഗ​ളൂ​രു: മ​ഹാ​ക​വി ഇ​ട​ശ്ശേ​രി​യു​ടെ പ്ര​ശ​സ്ത​മാ​യ ഖ​ണ്ഡ​കാ​വ്യം പൂ​ത​പ്പാ​ട്ട് ക​ന്ന​ഡ​യി​ലേ​ക്ക് മൊ​ഴി​മാ​റ്റം ചെ​യ്തു. നാ​ടോ​ടി സാ​ഹി​ത്യ​ത്തി​ന്റെ​യും സം​സ്കാ​ര​ത്തി​ന്റെ​യും മി​ടി​പ്പും തു​ടി​പ്പു​മു​ള്ള ഇ​ട​ശ്ശേ​രി ക​വി​ത​ക​ൾ ആ​ദ്യ​മാ​യി​ട്ടാ​ണ് ക​ന്ന​ഡ​യി​ലേ​ക്ക് മൊ​ഴി​മാ​റ്റം ചെ​യ്യു​ന്ന​ത്.

ബം​ഗ​ളൂ​രു​വി​ൽ ഭാ​ഷാ പ്ര​വ​ർ​ത്ത​ക​യാ​യ കൊ​ല്ലം ക​ണ്ണ​ന​ല്ലൂ​ർ സ്വ​ദേ​ശി​നി ഡോ. ​സു​ഷ​മ ശ​ങ്ക​റാ​ണ് വി​വ​ർ​ത്ത​നം നി​ർ​വ​ഹി​ച്ച​ത്. അ​ഞ്ചു വ​ർ​ഷം മു​മ്പ് കോ​ലാ​ർ ജി​ല്ല​യി​ലെ വി​മ​ല ഹൃ​ദ​യ കോ​മ്പോ​സി​റ്റ് ഹൈ​സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി മ​ല​യാ​ളി​യാ​യ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​ൻ​സി മേ​രി​യു​ടെ അ​ഭ്യ​ർ​ഥ​ന അ​നു​സ​രി​ച്ചാ​ണ് പൂ​ത​പ്പാ​ട്ട് ക​വി​ത വി​വ​ർ​ത്ത​നം ചെ​യ്ത​ത്. ക​ന്ന​ഡ വി​ദ്യാ​ർ​ഥി​ക​ൾ ഇ​ത് നാ​ട​ക​മാ​യി അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ബം​ഗ​ളൂ​രു​വി​ലെ ​ദ്രാ​വി​ഡം പ​ബ്ലി​ക്കേ​ഷ​ൻ​സാ​ണ് പ്ര​സാ​ധ​ക​ർ.

ഉ​ത്ത​ര മ​ല​ബാ​റി​ലെ അ​നു​ഷ്ഠാ​ന ക​ലാ​രൂ​പ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, 1953ൽ ​ക​വി ഉ​രു​ത്തി​രി​ച്ചെ​ടു​ത്ത കാ​വ്യ​മാ​ണ് പൂ​ത​പ്പാ​ട്ട്. ഒ​രു നാ​ടോ​ടി​പ്പാ​ട്ടു​പോ​ലെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ൽ ചി​ര​സ്ഥാ​യി​യാ​യി സ്ഥാ​നം പി​ടി​ച്ച പൂ​ത​പ്പാ​ട്ട്, നൃ​ത്ത​രൂ​പ​ത്തി​ലും നാ​ട​ക രൂ​പ​ത്തി​ലും ക​ഥാ​പ്ര​സം​ഗ​മാ​യും ഇ​ന്നും സ്റ്റേ​ജു​ക​ളി​ൽ അ​വ​ത​രി​ക്ക​പ്പെ​ടു​ന്നു​ണ്ട്.

ക​ന്ന​ഡ​യി​ലെ പ്ര​സി​ദ്ധ​മാ​യ ഒ​രു നാ​ടോ​ടി​പ്പാ​ട്ടാ​ണ് ‘പു​ണ്യ​കോ​ടി ഗോ​വി​ന ഹാ​ടു’ (പു​ണ്യ​കോ​ടി എ​ന്ന പ​ശു​വി​ന്റെ പാ​ട്ട്). ‘പു​ണ്യ​കോ​ടി’ ക്കും ​പൂ​ത​പ്പാ​ട്ടി​നും ഒ​രു​പാ​ട് സാ​മ്യ​ത​ക​ൾ ഉ​ണ്ട്. ദു​ഷ്ട​ശ​ക്തി​ക​ൾ മാ​തൃ​ശ​ക്തി​യു​ടെ മു​ന്നി​ൽ അ​ടി​യ​റ​വ്​ പ​റ​യു​ന്ന കാ​ഴ്ച​യാ​ണ് ര​ണ്ടി​ലു​മു​ള്ള​ത്. പൂ​ത​പ്പാ​ട്ട് ക​ന്ന​ഡ വി​വ​ർ​ത്ത​ന​മാ​യ ‘ഭൂ​ത​ദ​ഹാ​ടു’​വി​ന്റെ പ്ര​കാ​ശ​നം ന​വം​ബ​ർ ഏ​ഴി​ന് ഷാ​ർ​ജ ബു​ക്ക് ഫെ​സ്റ്റി​വ​ലി​ൽ ന​ട​ക്കും. അ​ബൂ​ദ​ബി ക​ന്ന​ഡ സം​ഘ​ത്തി​ന്റെ അ​ധ്യ​ക്ഷ​ൻ സ​ർ​വോ​ത്ത​മ​ൻ ഷെ​ട്ടി പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും. ദു​ബൈ ക​ർ​ണാ​ട​ക അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​ശി​ധ​ര​ൻ പു​സ്ത​കം ഏ​റ്റു​വാ​ങ്ങും.

ഒ.​എ​ൻ.​വി കു​റു​പ്പി​ന്റെ ‘ഭൂ​മി​ക്ക് ഒ​രു ച​ര​മ​ഗീ​തം’ 2013 ലും ‘​അ​ക്ഷ​രം’ ക​വി​ത സ​മാ​ഹാ​രം 2023ലും ​സു​ഷ​മ ശ​ങ്ക​ർ ക​ന്ന​ഡ​യി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്തി​ട്ടു​ണ്ട്. മ​ഹാ​ക​വി അ​ക്കി​ത്ത​ത്തി​ന്റെ ‘ഇ​ടി​ഞ്ഞു പൊ​ളി​ഞ്ഞ ലോ​കം’, ‘ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ലെ ഇ​തി​ഹാ​സം’ എ​ന്നി​വ 2022ലും ​ക​ന്ന​ഡ​യി​ലേ​ക്ക് സു​ഷ​മ ശ​ങ്ക​ർ മൊ​ഴി​മാ​റ്റി​യി​രു​ന്നു. തെ​ലു​ങ്ക് ഭാ​ഷ​യി​ലെ മ​ഹാ​ക​വി സി. ​നാ​രാ​യ​ണ റെ​ഡ്ഡി​യു​ടെ വി​ശ്വം​ഭ​രം എ​ന്ന മ​ഹാ​കാ​വ്യ​ത്തി​ന്റെ മ​ല​യാ​ള വി​വ​ർ​ത്ത​ന​വും ‘അ​ച്ഛ​ന്റെ ക​ല്യാ​ണം’ എ​ന്ന സു​ഷ​മ​യു​ടെ നോ​വ​ലും ഷാ​ർ​ജ ബു​ക്ക് ഫെ​സ്റ്റി​വ​ലി​ൽ പ്ര​കാ​ശ​നം ചെ​യ്യും.

ദ്രാ​വി​ഡ ഭാ​ഷ വി​വ​ർ​ത്ത​ക സം​ഘം അ​സോ​സി​യേ​ഷ​ൻ സ്ഥാ​പ​ക പ്ര​സി​ഡ​ന്റാ​യ സു​ഷ​മ ശ​ങ്ക​ർ, ബം​ഗ​ളൂ​രു വൈ​റ്റ് ഫീ​ൽ​ഡി​ൽ സ​ര​സ്വ​തി എ​ജു​ക്കേ​ഷ​ൻ ട്ര​സ്റ്റ് മാ​നേ​ജി​ങ് ട്ര​സ്റ്റി കൂ​ടി​യാ​ണ്. ക​ന്ന​ഡി​ഗ​നാ​യ ഭ​ർ​ത്താ​വ് ബി. ​ശ​ങ്ക​ർ പ​ക​ർ​ന്നു ന​ൽ​കി​യ ക​ന്ന​ഡ അ​ക്ഷ​ര​ങ്ങ​ളി​ൽ​നി​ന്നാ​ണ് സു​ഷ​മ വി​വ​ർ​ത്ത​ന ലോ​ക​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്. മ​ക​ൻ ച​ന്ദ​ൻ ബം​ഗ​ളൂ​രു​വി​ൽ എ​ൻ​ജി​നീ​യ​റാ​ണ്. 

Tags:    
News Summary - Folk literature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.