ബംഗളൂരു: ചരിത്ര-സാംസ്കാരിക നഗരമായ മൈസൂരുവിന്റെ വിനോദസഞ്ചാര മേഖലക്ക് കൂടുതൽ പ്രചാരം നൽകാൻ ഇനി ‘ഗജ്ജു’വും. മൈസൂരുവിന്റെ പുതിയ ലോഗോയിലാണ് ഭാഗ്യചിഹ്നമായി ദോത്തിയണിഞ്ഞ ഗജ്ജു ഇടംപിടിച്ചത്.
കർണാടകയുടെ സാംസ്കാരിക ഭൂമികയായ മൈസൂരുവിന്റെ കീർത്തിമുദ്രയായ ദസറ ആഘോഷത്തെ ഓർമപ്പെടുത്തുന്ന ആനകളാണ് ലോഗോയിലെ മുഖ്യ അടയാളം.
മൈസൂരുവിന്റെ പാരമ്പര്യ തലപ്പാവും കർണാടകയുടെ പ്രതീകമായി ഇരട്ടത്തലയുള്ള പക്ഷി ‘ഗണ്ഡപെരുണ്ഡ’യും ലോഗോയിലുണ്ട്.
ലോഗോ പ്രകാശനം ടൂറിസം മന്ത്രി എച്ച്.കെ. പാട്ടീൽ നിർവഹിച്ചു. ആഗോള തലത്തിൽ മൈസൂരു വിനോദസഞ്ചാരത്തിന് കൂടുതൽ പ്രചാരം നൽകുകയാണ് ബ്രാൻഡ് മൈസൂരു കൊണ്ട് ജില്ല ഭരണകൂടം ഉദ്ദേശിക്കുന്നത്. മൈസൂരു ടൂറിസത്തിന്റെ എല്ലാ പ്രചാരണങ്ങളിലും ഇനി പുതിയ ലോഗോ ഉൾപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.