ബംഗളൂരു: ഗണേശ ചതുർഥി ആഘോഷക്കാലത്തെ തിരക്ക് കണക്കിലെടുത്ത് കർണാടക ആർ.ടി.സി 1200 സ്പെഷൽ സർവിസുകൾ നടത്തും. വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെയാണ് സർവിസുകൾ ഏർപ്പെടുത്തിയത്.
ബംഗളൂരുവിൽനിന്ന് കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം എന്നിവിടങ്ങളിലേക്കാണ് സ്പെഷൽ സർവിസുകൾ. ഇതിനു പുറമെ, ചെന്നൈ, കോയമ്പത്തൂർ, മധുരൈ, കുംഭകോണം, തിരുച്ചിറപ്പള്ളി, തിരുപ്പതി, വിജയവാഡ, ഹൈദരാബാദ് എന്നീ അന്തർ സംസ്ഥാന റൂട്ടുകളിലും മംഗളൂരു, ധർമസ്ഥല, കുക്കെ സുബ്രഹ്മണ്യ, ശിവമൊഗ്ഗ, ഹാസൻ, കുന്താപുര, ശൃംഗേരി, ഹൊരനാട്, ദാവൻകരെ, ഹുബ്ബള്ളി, ധാർവാഡ്, ബെളഗാവി, വിജയപുര, ഗോകർണ, സിർസി, കാർവാർ, റായ്ചൂർ, കലബുറഗി, ബെള്ളാരി, കൊപ്പാൽ, യാദ്ഗിർ, ബിദർ എന്നീ സംസ്ഥാന റൂട്ടുകളിലും ബംഗളൂരുവിൽനിന്ന് സർവിസുകളുണ്ടാവും.
മൈസൂരുവിൽനിന്ന് ഹുൻസൂർ, പെരിയപട്ടണ, വീരാജ്പേട്ട, കുശാൽ നഗർ, മടിക്കേരി എന്നിവിടങ്ങളിലേക്കും സ്പെഷൽ സർവിസുകൾ ഏർപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.