ബംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്ര നടക്കുന്നതിനാൽ ഞായറാഴ്ച ഉച്ചക്ക് 12 മുതൽ രാത്രി 12 വരെ നഗരത്തിന്റെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.
സെപ്പിങ്സ് റോഡ്, തിമ്മയ്യ റോഡ്, നാരായണ പിള്ളൈ സ്ട്രീറ്റ്, കാമരാജ് റോഡ്, സിവഞ്ചട്ടി റോഡ് വഴി സെന്റ് ജോൺസ് ചർച്ച് റോഡ് എന്നിവിടങ്ങളിൽ ഗതാഗതം പൂർണമായും നിരോധിച്ചു. കാമരാജ് റോഡ് ഡിക്കൻസൺ ജങ്ഷനിൽനിന്നും ഭാരതി നഗറിലേക്കുള്ള വാഹനങ്ങളും സെന്റ് ജോൺസ് റോഡ്, ശ്രീ സർക്ക്ൾ എന്നിവിടങ്ങളിൽനിന്നും വരുന്ന എല്ലാതരം വാഹനങ്ങളെയും നിയന്ത്രിക്കും.
അൾസൂർ തടാക ഭാഗത്ത് നിന്നും തിരുവള്ളുവർ സ്റ്റാച്യു ഭാഗത്തേക്കും അവിടെ നിന്ന് അണ്ണസ്വാമി മുതലിയാർ റോഡ് ഭാഗത്തേക്കും ഒരു ദിശയിലേക്ക് മാത്രമാണ് വാഹനങ്ങൾ കടത്തിവിടുക.
അൾസൂർ ലേക്ക്, കല്യാണി എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പൂർണമായും നിരോധിച്ചിട്ടുണ്ട്. നിയന്ത്രണമുള്ള റോഡുകളിലൂടെ ഭാരതി നഗറിലേക്കും ശിവജി നഗറിലേക്കും പോകേണ്ട യാത്രക്കാർക്ക് ഹൈനസ് ജങ്ഷൻ, ബാംബൂ ബസാർ ജങ്ഷൻ എന്നിവ ഉപയോഗപ്പെടുത്താം.
കെൻസിങ്ടൺ റോഡിൽനിന്നും ഹാലസുരു ലേക് ഭാഗത്തേക്ക് പോകേണ്ടവർക്ക് ഗുരുദ്വാര ജങ്ഷനിൽനിന്നും വലത്തോട്ട് തിരിഞ്ഞ് ശ്രീ സർക്ക്ൾ ഭാഗത്തേക്ക് പോകാം. സെന്റ് ജോൺസ് റോഡിൽ നിന്നും വരുന്നവർ ശ്രീ സർക്ക്ളിൽനിന്നും ഇടത്തോട്ട് തിരിഞ്ഞ് അജന്ത ടാക്കീസ് വഴി തിരുവള്ളുവർ സ്റ്റാച്യു ഭാഗത്തേക്ക് പോകണമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.