ബംഗളൂരു: സ്ത്രീകളുടെ ആധാർ നമ്പർ അവരുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിലും ഗൃഹ ലക്ഷ്മി പദ്ധതിക്ക് അപേക്ഷകൾ അനുവദിക്കാൻ സംസ്ഥാന മന്ത്രിസഭ വ്യാഴാഴ്ച തീരുമാനിച്ചു. പദ്ധതിയിലേക്കുള്ള അപേക്ഷ ഞായറാഴ്ച മുതൽ ആരംഭിക്കുമെന്നാണ് വിവരം. ബാങ്ക് അക്കൗണ്ടുമായി ആധാർ ബന്ധിപ്പിക്കാത്ത 22 ലക്ഷം ഗുണഭോക്താക്കളുണ്ട്. ഇവർക്ക് പദ്ധതി ഉപയോഗപ്പെടില്ലെന്ന ആശങ്കകൾക്കിടയിലാണ് സർക്കാറിന്റെ ഈ തീരുമാനം.
അന്ത്യോദയ, ദാരിദ്ര്യരേഖക്ക് താഴെയുള്ള (ബി.പി.എൽ), ദാരിദ്ര്യരേഖക്ക് മുകളിലുള്ള (എ.പി.എൽ) കാർഡുകളിലെ കുടുംബനാഥന്മാരായി കണ്ടെത്തിയ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ സഹായം നൽകുന്ന പദ്ധതിയാണ് ഗൃഹലക്ഷ്മി. കോൺഗ്രസ് സർക്കാറിന്റെ അഞ്ചിന ഗാരന്റികളിലൊന്നാണ് ഗൃഹലക്ഷ്മി പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.