ശി​ഹാ​ബ് ത​ങ്ങ​ള്‍ സെ​ന്റ​ര്‍ ഫോ​ര്‍ ഹ്യു​മാ​നി​റ്റി​ക്ക് കീ​ഴി​ല്‍ ബം​ഗ​ളൂ​രു​വി​ല്‍ ആ​രം​ഭി​ക്കു​ന്ന ഹൈ​ദ​ര​ലി ത​ങ്ങ​ള്‍ ക്രോ​ണി​ക് കെ​യ​ര്‍ സെ​ന്റ​ര്‍ പ്ര​ഖ്യാ​പ​നം’ പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ്

ത​ങ്ങ​ള്‍ നി​ർ​വ​ഹി​ക്കു​ന്നു

ബം​ഗ​ളൂ​രു​വി​ല്‍ ഹൈ​ദ​ര​ലി ത​ങ്ങ​ള്‍ ക്രോ​ണി​ക് കെ​യ​ര്‍ സെ​ന്റ​ര്‍ ആ​രം​ഭി​ക്കു​ന്നു


പാ​ണ​ക്കാ​ട് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍

പ്ര​ഖ്യാ​പ​നം

നി​ർ​വ​ഹി​ച്ചു

ബം​ഗ​ളൂ​രു: ശി​ഹാ​ബ് ത​ങ്ങ​ള്‍ സെ​ന്റ​ര്‍ ഫോ​ര്‍ ഹ്യു​മാ​നി​റ്റി​ക്ക് കീ​ഴി​ല്‍ ‘ഹൈ​ദ​ര​ലി ത​ങ്ങ​ള്‍ ക്രോ​ണി​ക് കെ​യ​ര്‍ സെ​ന്റ​ര്‍’ ആ​രം​ഭി​ക്കു​ന്നു. ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ ര​ണ്ടാം ച​ര​മ വാ​ര്‍ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് എ.​ഐ.​കെ.​എം.​സി.​സി ബം​ഗ​ളൂ​രു സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ല്‍ എ​സ്.​ടി.​സി.​എ​ച്ച് പ്ര​സി​ഡ​ന്റ് പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം ന​ട​ത്തി. പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ള്‍ക്കാ​യു​ള്ള കി​ട​ത്തി ചി​കി​ത്സാ കേ​ന്ദ്രം, ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍ക്കാ​യു​ള്ള ഏ​ര്‍ലി ഇ​ന്റ​ര്‍വെ​ന്‍ഷ​ന്‍ സെ​ന്റ​ര്‍, സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്.

ബം​ഗ​ളൂ​രു ബ​ന​ശ​ങ്ക​രി​യി​ല്‍ ത​ദ്ദേ​ശീ​യ​രാ​യ ഒ​രു കു​ടും​ബം ദാ​ന​മാ​യി ന​ല്‍കി​യ കെ​ട്ടി​ട​ത്തി​ലാ​ണ് ക്രോ​ണി​ക് കെ​യ​ര്‍ സെ​ന്റ​ര്‍ ആ​രം​ഭി​ക്കു​ന്ന​ത്. 2019ല്‍ ​ബം​ഗ​ളൂ​രു​വി​ല്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ച ശി​ഹാ​ബ് ത​ങ്ങ​ള്‍ സെ​ന്റ​ര്‍ ഫോ​ര്‍ ഹ്യു​മാ​നി​റ്റി ഇ​തി​നോ​ട​കം വ്യ​ത്യ​സ്ത​ങ്ങ​ളാ​യ നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ള്‍ക്ക് തു​ട​ക്കം കു​റി​ച്ചി​ട്ടു​ണ്ട്.

അം​ഗ​ങ്ങ​ള്‍ക്കാ​യി അ​ടു​ത്തി​ടെ പ്ര​ഖ്യാ​പി​ച്ച അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ സാ​മൂ​ഹ്യ സു​ര​ക്ഷാ പ​ദ്ധ​തി ക്രോ​ണി​ക് കെ​യ​ര്‍ സെ​ന്റ​റി​ന്റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​രം​ഭി​ക്കും.

ഇ. ​സാ​ദി​ഖ​ലി അ​നു​സ്മ​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ന്നു. എ.​ഐ.​കെ.​എം.​സി.​സി. ബം​ഗ​ളൂ​രു സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ടി. ​ഉ​സ്മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​ടി.​സി.​എ​ച്ച്. പ്ര​സി​ഡ​ന്റ് പാ​ണ​ക്കാ​ട് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​എ​സ്.​എ​ഫ് ദേ​ശീ​യ പ്ര​സി​ഡ​ന്റ് പി.​വി. അ​ഹ്‌​മ​ദ് സാ​ജു അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. റ​ഊ​ഫ് ഹു​ദ​വി വി​രാ​ജ്‌​പേ​ട്ട റ​മ​ദാ​ന്‍ മു​ന്നൊ​രു​ക്ക പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​എ. അ​ബ്ദു​ല്ല ഇ​ബ്രാ​ഹിം, ഒ.​കെ. ശ​ഹീ​ദ്, അ​ഡ്വ. അ​ബ്ദു​ല്ല ബേ​വി​ഞ്ച, എം.​കെ. നൗ​ഷാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഡോ. ​എം.​എ. അ​മീ​റ​ലി സ്വാ​ഗ​ത​വും നാ​സ​ര്‍ നീ​ല​സ​ന്ദ്ര ന​ന്ദി​യും പ​റ​ഞ്ഞു. ജെ.​ഇ.​ഇ പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും സ​മൂ​ഹ വി​വാ​ഹം സീ​സ​ണ്‍ 6, ജോ​ബ് ഫെ​യ​ര്‍ എ​ന്നി​വ​യു​ടെ വ​ള​ന്റി​യ​ര്‍മാ​രെ​യും ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച വി​വി​ധ ഏ​രി​യാ ക​മ്മി​റ്റി​ക​ളെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

Tags:    
News Summary - Haidarali Thangal Chronic Care Center Starting in Bangalore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.