ബംഗളൂരു: നഗരത്തിലെ ട്രാഫിക് സിഗ്നലുകളിൽ ഇപ്പോൾ വൃത്താകൃതിയിലുള്ള സിഗ്നൽ ലൈറ്റുകൾക്ക് പകരം ഹൃദയാകൃതിയിലുള്ള ലൈററ്റുകളാണ്. ലോക ഹൃദയദിനത്തോടനുബന്ധിച്ച് മണിപ്പാല്‍ ആശുപത്രിയാണ് ബംഗളൂരു ട്രാഫിക് പൊലീസ്, ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) എന്നിവയുമായി സഹകരിച്ച് 'ഹൃദയസിഗ്നലുകള്' സ്ഥാപിച്ചത്.
നഗരത്തിലെ 11 ജങ്ഷനുകളിലാണ് ഇവയുള്ളത്. കഴിഞ്ഞ കുറച്ചുദിവസമായി ഹൃദയാകൃതിയിലുള്ള സിഗ്നല്‍ ഉണ്ടെങ്കിലും എന്താണ് കാര്യമെന്ന് പലർക്കും മനസ്സിലായിരുന്നില്ല. ഈ സിഗ്നലുകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബംഗളൂരുവിനെ 'ഹൃദയ സ്മാര്‍ട്ട് സിറ്റി' ആക്കുകയായിരുന്നു ലക്ഷ്യം. ഹൃദയാരോഗ്യം സംബന്ധിച്ച ശബ്ദസന്ദേശം പ്രചരിപ്പിക്കുന്ന സംവിധാനവും ആശുപത്രി തുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.