ബംഗളൂരു: നന്ദിനി പാൽ വിലവർധനക്കെതിരെയുള്ള പൊതു താൽപര്യ ഹരജി കർണാടക ഹൈകോടതി തള്ളി. ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് തള്ളിയത്. ബംഗളൂരുവിലെ ചാർട്ടേഡ് അക്കൗണ്ടന്റ് ആർ. അമൃതലക്ഷ്മിയാണ് വിലവർധനക്കെതിരെ ഹരജി നൽകിയത്.
പൊതു താൽപര്യ ഹരജികളിൽ പാലും പാലുൽപന്നങ്ങളും ഉൾപ്പെടെയുള്ളവയുടെ വിലയും വിലനിർണയവും പരിഗണിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞമാസമാണ് നന്ദിനി പാലിന്റെ വില പാക്കറ്റിന് രണ്ടു രൂപ കൂട്ടിയത്. ഓരോ പാക്കറ്റിലും 50 മില്ലിലിറ്റർ പാൽ അധികം ചേർക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.