ബംഗളൂരു: വിദ്യാഭ്യാസരംഗത്ത് നൂതനവും ശാസ്ത്രീയവുമായ അധ്യയന രീതികൾ ആവിഷ്കരിച്ചുകൊണ്ട് പുതു തലമുറയുടെ പഠനം സുഖകരമാക്കണമെന്ന് ഹിറ മോറൽ സ്കൂൾ പ്രിൻസിപ്പൽ ഷബീർ മുഹ്സിൻ പറഞ്ഞു. സ്കൂളിന്റെ മാറത്തഹള്ളി ശാഖ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്കൂൾ കോഓഡിനേറ്റർ സാജിദ് അധ്യക്ഷത വഹിച്ചു. രക്ഷിതാക്കൾക്കുവേണ്ടി സംഘടിപ്പിച്ച പരിശീലന സെഷനുകൾക്ക് പ്രിൻസിപ്പൽ നേതൃത്വം നൽകി. കെ. ജി. സെക്ഷൻ മുതൽ ഏഴാം ക്ലാസുവരെയുള്ള ഹിറ മോറൽ സ്കൂൾ ഓഫ്ലൈൻ ക്ലാസുകൾ ബംഗളൂരുവിലെ എട്ടോളം സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നു. കൂടാതെ 21 രാജ്യങ്ങളിൽ ഓൺലൈൻ ആയി പ്രവർത്തിച്ചുവരുന്നു. അധ്യാപകരായ ഫർസാൻ, സഫാന, ഷംല, ഹാഷിർ തുടങ്ങിയവർ പ്രവേശനോത്സവ ചടങ്ങിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.