സ്വാതന്ത്ര്യ ദിനത്തിൽ രക്തദാന ക്യാമ്പുമായി എച്ച്.ഡബ്ല്യു.എ

ബംഗളുരു: എച്ച്.ഡബ്ല്യു.എ ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിക്ടോറിയ ഹോസ്പിറ്റൽ ബ്ലഡ് സെന്ററുമായി സഹകരിച്ചുകൊണ്ട് മാറത്താഹള്ളി ലക്ഷ്മി നാരായണപുര എഡിഫിസ് വൺ ഓഡിറ്റേറിയത്തിൽ ഏകദിന രക്തദാന ക്യാമ്പ് സംഘടിപ്പിക്കും.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബംഗളുരു മേഴ്സി മിഷൻ കൂട്ടായ്മ, മഞ്ഞപ്പട ബംഗളുരു വിങ്, ഒലീവ് കഫേ എന്നിവയുടെ സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ നടക്കുന്ന ക്യാമ്പിൽ പ​ങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്ട്രേഷന് 90081 58788 നമ്പറിൽ ബന്ധപ്പെടണം.

Tags:    
News Summary - HWA with Blood Donation Camp on Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.