ബംഗളൂരു: മൈസൂരു കൊട്ടാരത്തിന്റെ വടക്കു ഭാഗത്തെ കവാടത്തിൽ സ്ഥാപിച്ച ‘ഐ ലവ് മൈസൂരു’ സെൽഫി ബോർഡ് മൈസൂരു നഗരസഭ അധികൃതർ നീക്കം ചെയ്തു. ബോർഡുകൾ കന്നടയിലാവണം എന്ന ആവശ്യം ഉയരുകയും അതിനായുള്ള പ്രക്ഷോഭങ്ങൾ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. ഏതാനും ദിവസം മുമ്പ് സ്ഥാപിച്ച ഈ ബോർഡിന്റെ പശ്ചാത്തലത്തിൽ വിനോദസഞ്ചാരികൾ ഫോട്ടോകളും വിഡിയോകളും പകർത്തുമായിരുന്നുവെന്ന് കൊട്ടാരം അധികൃതർ പറഞ്ഞു.
പ്രാദേശിക ഭാഷയിലാവുമ്പോൾ സെൽഫിയെടുക്കുന്നവരുടെ താത്പര്യം കുറയാൻ സാധ്യതയുണ്ടാവുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.