സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം

കേ​ര​ള സ​മാ​ജം ബാം​ഗ്ലൂ​ർ സൗ​ത്ത് വെ​സ്റ്റ്

കേ​ര​ള സ​മാ​ജം ബാം​ഗ്ലൂ​ർ സൗ​ത്ത് വെ​സ്റ്റി​ന്റെ പു​തി​യ ഓ​ഫി​സ്‌ ഉ​ദ്‌​ഘാ​ട​നം സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ എ.​ആ​ർ. രാ​ജേ​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കു​ന്നു

ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം ബാം​ഗ്ലൂ​ർ സൗ​ത്ത് വെ​സ്റ്റി​ന്റെ കെ​ങ്കേ​രി സാ​റ്റ​ലൈ​റ്റ് ടൗ​ണി​ലെ പു​തി​യ ഓ​ഫി​സ്‌ ഉ​ദ്‌​ഘാ​ട​നം സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ ന​ട​ന്നു. സു​വ​ർ​ണ ക​ർ​ണാ​ട​ക കേ​ര​ള സ​മാ​ജം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ആ​ർ. രാ​ജേ​ന്ദ്ര​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ന്ന സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ൽ സ​മാ​ജം പ്ര​സി​ഡ​ന്റ് പ്ര​മോ​ദ് വ​ര​പ്ര​ത്ത് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. എ.​ആ​ർ. രാ​ജേ​ന്ദ്ര​ൻ, പ്ര​മോ​ദ് വ​ര​പ്ര​ത്ത്, പി. ​പ്ര​ദീ​പ്‌, എം. ​പ​ദ്മ​നാ​ഭ​ൻ, പ്രേ​മ ച​ന്ദ്ര​ൻ, സാ​ന്ദ്ര, ആ​ദ്യ വി​ൻ​സെ​ന്റ്, ഇ. ​ശി​വ​ദാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പു​രു​ഷോ​ത്തം, എം.​കെ. രാ​കേ​ഷ്, പി.​കെ. ര​ജീ​ഷ്, പി.​സി. കേ​ശ​വ​ൻ, ഗോ​പി​ക നാ​യ​ർ, മേ​ഘ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കെ.​എ​ൻ.​എ​സ്.​എ​സ്

കെ.​എ​ൻ.​എ​സ്.​എ​സ് ബ​ന​ശ​ങ്ക​രി ക​ര​യോ​ഗ​ത്തി​ന് കീ​ഴി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി​യു​ടെ വി​വി​ധ ക​ര​യോ​ഗ​ങ്ങ​ളി​ലും ശേ​ഷാ​ദ്രി​പു​ര​ത്തു​ള്ള അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ഓ​ഫി​സി​ലും സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ഹ​ര കു​റു​പ്പ് പ​താ​ക ഉ​യ​ർ​ത്തി. മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ വി.​ആ​ർ. ച​ന്ദ്ര​ൻ, മു​ര​ളീ​ധ​ർ നാ​യ​ർ, പ​ദ്മ​കു​മാ​ർ, സി. ​വേ​ണു​ഗോ​പാ​ല​ൻ, രാ​ജ​ല​ക്ഷ്മി നാ​യ​ർ, ര​മേ​ശ്, സു​ധ ക​രു​ണാ​ക​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​ബി​ഗെ​രെ, ബി​ദ​ര​ഹ​ള്ളി, ച​ന്താ​പു​ര, ദാ​സ​റ​ഹ​ള്ളി, ബ​ന​ശ​ങ്ക​രി, ഹ​ലാ​സു​രു, ഹോ​ര​മാ​വ്, ഇ​ന്ദി​രാ​ന​ഗ​ർ, ജ​ക്കൂ​ർ, ജ​യ​ന​ഗ​ർ, ജാ​ല​ഹ​ള്ളി, ജ​യ​മ​ഹ​ൽ, കൊ​ത്താ​നു​ർ, എം.​എ​സ്. ന​ഗ​ർ, പീ​നി​യ, വി​മാ​ന​പു​ര, സി.​വി രാ​മ​ൻ ന​ഗ​ർ, വി​ജ​യ​ന​ഗ​ർ, വി​വേ​ക് ന​ഗ​ർ ക​ര​യോ​ഗ​ങ്ങ​ളി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

കൈ​ര​ളി നി​കേ​ത​ൻ ട്ര​സ്റ്റ്

കൈ​ര​ളി നി​കേ​ത​ൻ എ​ജു​ക്കേ​ഷ​ൻ ട്ര​സ്റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം

ബം​ഗ​ളൂ​രു: കൈ​ര​ളി നി​കേ​ത​ൻ എ​ജു​ക്കേ​ഷ​ൻ ട്ര​സ്റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. ഇ​ന്ദി​രാ​ന​ഗ​ർ ഹൈ​സ്‌​കൂ​ൾ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ് സി. ​ഗോ​പി​നാ​ഥ​ൻ, കേ​ര​ള​സ​മാ​ജം പ്ര​സി​ഡ​ന്റ് സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ, ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ജൈ​ജോ ജോ​സ​ഫ് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി. സു​ബേ​ദാ​യ് വി​ഷ്ണു ബ​ഹാ​ദൂ​ർ, ഹ​വ​ൽ​ദാ​ർ ല​ച്മാ​ൻ സി​ങ്, പ്രി​ൻ​സി​പ്പ​ൽ നി​ർ​മ​ല വ​ർ​ക്കി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. വൈ​സ് പ്രി​സി​പ്പ​ൽ എ​സ്. കൃ​ഷ്ണ സ്വാ​ഗ​ത​വും വ​ൽ​സ ന​ന്ദി​യും പ​റ​ഞ്ഞു.

ക്ര​സ​ന്റ് സ്കൂ​ൾ

ക്ര​സ​ന്റ് സ്കൂ​ളി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ൽ ചെ​യ​ർ​മാ​ൻ അ​ഡ്വ. പി. ​ഉ​സ്മാ​ൻ സം​സാ​രി​ക്കു​ന്നു

ബം​ഗ​ളൂ​രു: ദാ​രി​ദ്ര്യ​വും പ​ട്ടി​ണി​യും അ​ജ്ഞ​ത​യും വെ​റു​പ്പും ഇ​ല്ലാ​ത്ത രാ​ഷ്ട്ര​മെ​ന്ന നെ​ഹ്‌​റു​വി​ന്റെ സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​നും സാ​മു​ദാ​യി​ക സ​ഹി​ഷ്ണു​ത​യു​ടെ പ്രാ​ധാ​ന്യം വി​ളം​ബ​രം ചെ​യ്യാ​നും ഭാ​ര​ത​ത്തി​ന്റെ യു​വ​ത​ല​മു​റ ത​യാ​റാ​വ​ണ​മെ​ന്ന് എം.​എം.​എ ക്ര​സ​ന്റ് സ്കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. പി. ​ഉ​സ്മാ​ൻ പ​റ​ഞ്ഞു. സ്കൂ​ളി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ ദി​ന പ​രി​പാ​ടി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​സി​ഡ​ന്റ് ഡോ. ​എ​ൻ.​എ മു​ഹ​മ്മ​ദ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി. സി​റാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ശ്വേ​ത, ഹൈ​സ്കൂ​ൾ എ​ച്ച്.​ഒ.​ഡി അ​ഫ്സ​ർ പാ​ഷ, രാ​ജ വേ​ലു, രാ​ധി​ക, പി.​യു.​സി വി​ഭാ​ഗം എ​ച്ച്.​ഒ.​ഡി നാ​സി​മ ബീ​ഗം, ജ്യോ​തി റ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. പ്രി​ൻ​സി​പ്പ​ൽ മു​ജാ​ഹി​ദ് മു​സ്ത​ഫ ഖാ​ൻ സ്വാ​ഗ​ത​വും ശി​വ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

സ​ര​സ്വ​തി എ​ജു​ക്കേ​ഷ​ൻ ട്ര​സ്റ്റ്

വൈ​റ്റ്ഫീ​ൽ​ഡ് ശ്രീ ​സ​ര​സ്വ​തി എ​ജു​ക്കേ​ഷ​ൻ ട്ര​സ്റ്റി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം

ബം​ഗ​ളൂ​രു: വൈ​റ്റ്ഫീ​ൽ​ഡ് ശ്രീ ​സ​ര​സ്വ​തി എ​ജു​ക്കേ​ഷ​ൻ ട്ര​സ്റ്റി​ൽ തൊ​ദ​ൽ​നു​ടി കു​ട്ടി​ക​ളു​ടെ ക​ന്ന​ട മാ​ഗ​സി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ന​ട​ന്നു. രാ​വി​ലെ 6.30ന് ​ദേ​ശീ​യ ഗാ​ന​ത്തോ​ടെ പ​താ​ക ഉ​യ​ർ​ത്തി. ഉ​ച്ച​ക്ക് ര​ണ്ടു മു​ത​ൽ സം​സ്ഥാ​ന​ത​ല ചി​ത്ര​ര​ച​ന മ​ത്സ​രം ന​ട​ന്നു. വി​വി​ധ സ്കൂ​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​റു​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ൻ​സി​ൽ, ക​ള​ർ ഡ്രോ​യി​ങ് ഇ​ന​ങ്ങ​ളി​ലാ​യി​രു​ന്നു മ​ത്സ​രം. ചി​ത്ര​കാ​ര​ന്മാ​രാ​യ ഷെ​ഫീ​ക്ക് പു​ന​ത്തി​ൽ ബ്രി​ജി കെ.​ടി, വി​മ​ല നാ​ഥ​ൻ അ​ട​ങ്ങു​ന്ന ജൂ​റി വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

24 വ​ർ​ഷ​ത്തോ​ളം ഇ​ന്ത്യ​ൻ ആ​ർ​മി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച പി. ​രാ​ജ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. വ​യ​നാ​ട്ടി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഇ​ന്ത്യ​ൻ ആ​ർ​മി വ​ഹി​ച്ച പ​ങ്കി​നെ അ​ദ്ദേ​ഹം ന​ന്ദി​യോ​ടെ അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് വി​ദ്യാ​ർ​ഥി​ക​ളോ​ട് വി​വ​രി​ച്ചു. ഡോ. ​സു​ഷ്മ ശ​ങ്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​കേ​ഷ് വി.​എ​സ്. സ്വാ​ഗ​ത​വും റെ​ബി​ൻ ര​വീ​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന് പ്ര​വാ​സി മ​ല​യാ​ളി​ക​ൾ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. പ​താ​ക ഉ​യ​ർ​ത്ത​ലും മ​ധു​ര വി​ത​ര​ണ​വും ന​ട​ന്നു.

മാ​ന​വ മൈ​ത്രി റാ​ലി

തി​പ്പ​സാ​ന്ദ്ര ഫ്ര​ണ്ട്സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച മാ​ന​വ മൈ​ത്രി റാ​ലി

ബം​ഗ​ളൂ​രു: തി​പ്പ​സ​ന്ദ്ര ഫ്ര​ണ്ട്സ് അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി. രാ​വി​ലെ ഒ​മ്പ​തി​ന് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യ ശേ​ഷം സ​മ​ത്വ​ത്തി​ന്റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്റെ​യും സ​ന്ദേ​ശ​വു​മാ​യി ന​ട​ത്തി​യ മാ​ന​വ മൈ​ത്രി റാ​ലി മ​ല​യാ​ളി​ക​ളു​ടെ​യും ക​ന്ന​ഡി​ക​രു​ടെ​യും പ​ര​സ്പ​ര സ്നേ​ഹ​വും സൗ​ഹൃ​ദ​വും വി​ളി​ച്ചോ​തി.

പ​തി​റ്റാ​ണ്ടു​ക​ളാ​യി തു​ട​ർ​ന്നു​വ​രു​ന്ന ഈ ​മാ​ന​വ മൈ​ത്രി റാ​ലി​യി​ൽ പ​തി​വു​പോ​ലെ ഗാ​ന്ധി​ജി​യു​ടെ ഛായാ​ചി​ത്രം വ​ഹി​ച്ചു​കൊ​ണ്ട് മു​തി​ർ​ന്ന പൗ​ര​നും സം​ഘ​ട​ന​യു​ടെ മു​ൻ പ്ര​സി​ഡ​ന്റു​മാ​യ ആ​ർ.​വി. പി​ള്ള മു​ന്നി​ൽ ന​യി​ച്ചു. ഹോ​ളി​ക്രോ​സ് സ്കൂ​ൾ ബാ​ൻ​ഡ് വാ​ദ്യ​ത്തി​ന്റെ അ​ക​മ്പ​ടി​യോ​ടെ കു​ട്ടി​ക​ളും സം​ഘ​ട​ന അം​ഗ​ങ്ങ​ളും ത​ദ്ദേ​ശ​വാ​സി​ക​ളും ഒ​രു​മി​ച്ചു ചേ​ർ​ന്നാ​ണ് വ​ർ​ണ​ശ​ബ​ള​മാ​യ ഈ ​റാ​ലി ഒ​രു​ക്കി​യ​ത്. പ്ര​സി​ഡ​ന്റ് പി. ​മോ​ഹ​ൻ​ദാ​സ്, സെ​ക്ര​ട്ട​റി പി.​പി. പ്ര​ദീ​പ്, ട്ര​ഷ​റ​ർ എ.​കെ. രാ​ജ​ൻ, ക​ൺ​വീ​ന​ർ കെ.​വി. രാ​ധാ​കൃ​ഷ്ണ​ൻ, പൊ​ന്ന​മ്മ​ദാ​സ്, പ്ര​ഹ്ലാ​ദ​ൻ, ജി.​എ​സ്. പി​ള്ള, ക​ൽ​പ​ന പ്ര​ദീ​പ്, പ്ര​ക​ൽ​പ്, ഡോ. ​മേ​രി തു​ട​ങ്ങി​യ​വ​ർ റാ​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഉ​ച്ച​ക്കു ശേ​ഷം ഇ.​സി.​എ ഹാ​ളി​ൽ ന​ട​ന്ന പൊ​തു സ​മ്മേ​ള​ന​ത്തി​ൽ കെ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ മു​ഖ്യാ​തി​ഥി​യാ​യി. ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര വ​ള​ർ​ച്ച നെ​ഹ്റു തു​ട​ങ്ങി​വെ​ച്ച വി​ക​സ​നോ​ന്മു​ഖ​മാ​യ ന​യ​ത​ന്ത്ര പ​രി​പാ​ടി​ക​ളി​ലൂ​ടെ​യാ​യി​രു​ന്നെ​ന്ന് സൂ​ചി​പ്പി​ച്ച അ​ദ്ദേ​ഹം ഗാ​ന്ധി​യും സ്വ​ത​ന്ത്ര്യ സ​മ​ര​വും ച​രി​ത്ര​ത്തി​ൽ നി​ന്നു മാ​റ്റ​പ്പെ​ടു​ന്ന ഈ ​കാ​ല​ത്ത് ഗാ​ന്ധി​ജി​യു​ടെ ‘സ​ത്യാ​ന്വേ​ഷ​ണ പ​രീ​ക്ഷ​ണ​ങ്ങ​ൾ’ പു​തി​യ ത​ല​മു​റ വാ​യി​ച്ചി​രി​ക്ക​ണ​മെ​ന്നും ഓ​ർ​മി​പ്പി​ച്ചു. ഹോ​ളി​ക്രോ​സ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ആ​ർ​സി​ൻ പ്ര​വീ​ൺ അ​തി​ഥി​യാ​യി. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ന്നു.

മ​ല​ബാ​ർ മു​സ്‍ലിം അ​സോ.

എം.​എം.​എ സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്റ് ഡോ. ​എ​ൻ.​എ. മു​ഹ​മ്മ​ദ് പ​താ​ക ഉ​യ​ർ​ത്തു​ന്നു

ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര​വും ഇ​ന്ത്യ​യു​ടെ മ​തേ​ത​ര സ്വ​ഭാ​വ​വും ക​ള​ങ്ക​പ്പെ​ടാ​തെ സം​ര​ക്ഷി​ക്ക​പ്പെ​ടാ​ൻ പൊ​തു​സ​മൂ​ഹം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും, ച​രി​ത്രം പ​രി​ശു​ദ്ധി​യോ​ടെ ത​ല​മു​റ​ക​ൾ കൈ​മാ​റ്റ​പ്പെ​ടേ​ണ്ട​തെ​ന്ന ല​ക്ഷ്യ​ത്തി​ലാ​വ​ണം ച​രി​ത്രം പ​ഠി​ക്കേ​ണ്ട​തും പ​ക​ർ​ത്തേ​ണ്ട​തു​മെ​ന്നും മ​ല​ബാ​ർ മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ഡോ. ​എ​ൻ.​എ. മു​ഹ​മ്മ​ദ് പ​റ​ഞ്ഞു. മൈ​സൂ​ർ റോ​ഡ് എം.​എം.​എ ഹാ​ളി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ൽ പ​താ​ക ഉ​യ​ർ​ത്തി​യ​തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി. ​ഉ​സ്മാ​ൻ അ​ഡ്വ​ക്ക​റ്റ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി. സി​റാ​ജ്‌, പി.​എം. അ​ബ്ദു​ൽ ല​ത്തീ​ഫ്‌ ഹാ​ജി, ക​ബീ​ർ ജ​യ​ന​ഗ​ർ, ടി.​സി. ശ​ബീ​ർ, അ​ബ്ദു​ൽ ക​ലാം ആ​സാ​ദ്‌, കെ. ​മൊ​യ്തീ​ൻ, ത​ൻ​സീ​ഫ്‌, അ​ഷ്റ​ഫ്‌, ആ​ഷി​ർ, സാ​ജി​ദ്‌, റ​ഫീ​ഖ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വ​ഴി​യോ​ര​ങ്ങ​ളി​ൽ പാ​യ​സ വി​ത​ര​ണ​വും ന​ട​ന്നു. ശം​സു​ദ്ദീ​ൻ കൂ​ടാ​ളി സ്വാ​ഗ​ത​വും പി.​എം. മു​ഹ​മ്മ​ദ്‌ മൗ​ല​വി ന​ന്ദി​യും പ​റ​ഞ്ഞു.

ഡെ​ക്കാ​ൻ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി

ഡെ​ക്കാ​ൻ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യു​ടെ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

ബം​ഗ​ളൂ​രു: ഡെ​ക്കാ​ൻ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് ടി.​കെ.​കെ. നാ​യ​ർ പ​താ​ക ഉ​യ​ർ​ത്തി. സെ​ക്ര​ട്ട​റി ജി. ​ജോ​യ്, വി.​സി. കേ​ശ​വ മേ​നോ​ൻ, ജോ​സ് കെ. ​എ​ബ്ര​ഹാം, കെ. ​രാ​ജേ​ന്ദ്ര​ൻ, വി. ​സ​ത്യ​ൻ, പി.​ആ​ർ.​ഡി. ദാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ക​ലാ​കൈ​ര​ളി

ക​ലാ​കൈ​ര​ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന യൂ​നി​ഫോം വി​ത​ര​ണ ച​ട​ങ്ങി​ൽ​നി​ന്ന്

ബം​ഗ​ളൂ​രു: ക​ലാ​കൈ​ര​ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് ബോ​ബി മാ​ത്യു പ​താ​ക ഉ​യ​ർ​ത്തി. സെ​ക്ര​ട്ട​റി സു​രേ​ഷ് കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു. ക​ലാ​കൈ​ര​ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാം​ഗോ​പാ​ൽ നാ​രാ​യ​ൺ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യൂ​നി​ഫോം കൈ​മാ​റി. ബം​ഗ​ളൂ​രു മു​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ എം. ​ആ​ന​ന്ദ് മു​ഖ്യാ​തി​ഥി​യാ​യി.

പാ​ല​ക്കാ​ട​ൻ കൂ​ട്ടാ​യ്മ

പാ​ല​ക്കാ​ട​ൻ കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം

ബം​ഗ​ളൂ​രു: പാ​ല​ക്കാ​ട​ൻ കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. കെ.​പി. ഉ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ല സു​ബ്ര​ഹ്മ​ണ്യ​ൻ പ​താ​ക ഉ​യ​ർ​ത്തി. വി.​കെ. ര​വീ​ന്ദ്ര​ൻ, രാ​ജേ​ന്ദ്ര​ൻ കാ​രാ​ട്ട് എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. മ​ധു​ര പ​ല​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. വി​ജ​യ​ൻ, പ​ത്മ​ദാ​സ്, ഗ​ണേ​ഷ്, എ​ൻ. ബാ​ല സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ദേ​ശീ​യ ഗാ​നാ​ലാ​പ​ന​ത്തോ​ടെ ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ചു.

ന​ന്മ ബം​ഗ​ളൂ​രു

ന​ന്മ ബം​ഗ​ളൂ​രു കേ​ര​ള സ​മാ​ജം ഓ​ഫി​സി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം 

ബം​ഗ​ളൂ​രു: ന​ന്മ ബം​ഗ​ളൂ​രു കേ​ര​ള സ​മാ​ജം ഓ​ഫി​സി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ൽ പ്രി​സി​ഡ​ന്റ് ഹ​രി​ദാ​സ​ൻ പ​താ​ക ഉ​യ​ർ​ത്തി. സെ​ക്ര​ട്ട​റി വാ​സു​ദേ​വ​ൻ, ട്ര​ഷ​റ​ർ ശി​വ​ൻ​കു​ട്ടി, വൈ​സ് പ്രി​സി​ഡ​ന്റ് ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി ജ​ലീ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​ടി​വാ​ള നൂ​റു​ൽ ഹു​ദ മ​ദ്റ​സ

മ​ടി​വാ​ള നൂ​റു​ൽ ഹു​ദ മ​ദ്റ​സ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം

ബം​ഗ​ളൂ​രു: മ​ടി​വാ​ള നൂ​റു​ൽ ഹു​ദ മ​ദ്റ​സ ക​മ്മി​റ്റി​യു​ടെ​യും എ​സ്.​വൈ.​എ​സ്, എ​സ്.​എ​സ്.​എ​ഫ് യൂ​നി​റ്റ് ക​മ്മി​റ്റി​യു​ടെ​യും കീ​ഴി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​​ങ്കെ​ടു​ത്തു. മ​ദ്റ​സ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് മു​ജീ​ബ് പ​താ​ക ഉ​യ​ർ​ത്തി. ഇ​ബ്രാ​ഹിം സ​ഖാ​ഫി പ​യോ​ട്ട സ്വാ​ത​ന്ത്ര്യ ദി​ന സ​ന്ദേ​ശ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​വാ​സ് സ​അ​ദി, റ​ഫീ​ഖ് ആ​ഡു​ഗൊ​ഡി, ഫ​ഹ​ദ്, റ​ഷീ​ദ് പാ​റ​ക്ക​ട​വ്, റ​ഷീ​ദ് മൂ​രി​യാ​ട്, ഷ​മീ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ശി​ഹാ​ബ് മ​ടി​വാ​ള സ്വാ​ഗ​ത​വും ഹാ​രി​സ് ന​ന്ദി​യും പ​റ​ഞ്ഞു

മ​ല​യാ​ളി ഫാ​മി​ലി അ​സോ.

ബം​ഗ​ളൂ​രു: മ​ല​യാ​ളി ഫാ​മി​ലി അ​സോ​സി​യേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ദൊം​ലൂ​ർ കേ​ര​ള പ​വ​ലി​യ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്റ് പ്ര​ഭാ​ക​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ. രാ​ജേ​ഷ് കു​മാ​ർ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. കു​ട്ടി​ക​ൾ​ക്കാ​യി ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. സെ​പ്റ്റം​ബ​ർ 22ന് ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.

Tags:    
News Summary - Independence Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.