ബംഗളൂരു: ഞാറ്റ്യേല ശ്രീധരെൻറ ചതുർ ദ്രാവിഡഭാഷ നിഘണ്ടുവിെൻറ ഓൺലൈൻ പതിപ്പായ ‘സമ‘ത്തിെൻറ ഉദ്ഘാടനവും പത്ത് ലക്ഷത്തോളം വാക്കുകളടങ്ങിയ ഇ.കെ. കുറുപ്പിെൻറ ഇംഗ്ലീഷ് - മലയാളം തെസോറസ് (പര്യായ നിഘണ്ടു) ഓളം ഓൺലൈൻ നിഘണ്ടുവിെൻറ ഭാഗമാക്കുന്നതിെൻറ പ്രഖ്യാപനവും ബംഗളൂരുവിൽ നടന്നു. ഇൻഡിക് ഡിജിറ്റൽ ആർക്കൈവും മലയാളം മിഷൻ കർണാടക ചാപ്റ്ററും ചേർന്ന് ദൊംലൂരിലെ ബംഗളൂരു ഇൻറർനാഷനൽ സെൻററിൽ സംഘടിപ്പിച്ച ചടങ്ങിൽ ചതുർ ദ്രാവിഡഭാഷ നിഘണ്ടു തയാറാക്കിയ ഞാറ്റ്യേല ശ്രീധരനെയും തെസോറസ് തയാറാക്കിയ ഇ.കെ. കുറുപ്പിനെയും ആദരിച്ചു. ഓരോ വ്യക്തികൾക്ക് ഇത്തരം പ്രവൃത്തികൾ ചെയ്യാൻ പരിമിതികളുണ്ടെന്നും വിവിധ സംസ്ഥാനങ്ങളിലെ സർക്കാറുകൾ ഏകോപിച്ച് ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്നും ചതുർ ഭാഷ നിഘണ്ടു തയാറാക്കിയ ഞാറ്റ്യേല ശ്രീധരൻ പറഞ്ഞു.
ചതുർ ദ്രാവിഡഭാഷ നിഘണ്ടുവിെൻറ വെബ്സൈറ്റായ samam.net ലോഞ്ച് ചെയ്തതോടെ ഒരു മലയാളം വാക്കിെൻറ തമിഴ്, കന്നട, തെലുങ്ക് അർഥങ്ങൾ വെബ്സൈറ്റിലൂടെ ലഭിക്കും. ഓരോ വാക്കുകൾ ഉപയോഗിക്കേണ്ടി വരുമ്പോഴും ആവർത്തന വിരസതയില്ലാതെ പകരം എന്തുപയോഗിക്കാം എന്ന ചിന്തയാണ് തന്നെ ഇംഗ്ലീഷ്- മലയാളം തെസോറസ് എന്ന ആശയത്തിലേക്കെത്തിച്ചതെന്ന് ഇ.കെ. കുറുപ്പ് പറഞ്ഞു. നിലവിൽ ഓളം ഡിക്ഷണറിയിൽ ഒന്നര ലക്ഷം വാക്കുകളാണുള്ളത്. തെസോറസ് ഓളം ഡിക്ഷണറിയുടെ ഭാഗമാകുന്നതോടെ അത് 10 ലക്ഷമാകും.
ഗൂഗ്ൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ് സ്റ്റോറിലും ഡിക്ഷണറി ലഭ്യമാണ്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാക്കളായ സുധാകരൻ രാമന്തളി, കെ.കെ. ഗംഗാധരൻ, ഭാഷ കമ്പ്യൂട്ടിങ് വിദഗ്ധൻ സന്തോഷ് തോട്ടിങ്ങൽ, സാഹിത്യകാരനും ക്രൈസ്റ്റ് യൂനിവേഴ്സിറ്റി അസി. പ്രഫസറുമായ ഡോ. വിനോദ് ടി.പി., മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡൻറ് കെ.ദാമോദരൻ,സെക്രട്ടറി ഹിത വേണുഗോപാൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.