ബംഗളൂരു: യാത്രക്കാരിയോട് അപമര്യാദയായി പെരുമാറുകയും മുഖത്ത് മഷിയാക്കുകയും ചെയ്ത ഇന്ത്യൻ റെയിൽവേയിലെ ഡെപ്യൂട്ടി ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ വി. സന്തോഷ് അറസ്റ്റിൽ.
മാർച്ച് 14ന് ബംഗളൂരു റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ഹൗറ-എസ്.എം.വി.ടി ബംഗളൂരു ഹംസഫർ എക്സ്പ്രസിലെ യാത്രക്കാരിക്കാണ് ദുരനുഭവമുണ്ടായത്. സ്റ്റോപ്പില്ലെങ്കിലും ഇവർ കെ.ആർ പുരത്ത് ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു. മറ്റൊരു ട്രെയിൻ കടന്നുപോകുന്നതിനാൽ ഇവരുടെ ട്രെയിൻ യാത്രക്കാരിയുടെ വീടിനടുത്താണ് നിർത്തിയത്.
ഉടൻ ലഗേജുമായി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ സന്തോഷ് തടയുകയും ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെടുകയും ഇവരുടെ മുഖത്ത് മഷിയാക്കുകയുമായിരുന്നു. ഇയാൾ മദ്യപിച്ചിരുന്നതായും പരാതിയുണ്ട്. പരാതി നൽകുമെന്ന് പറഞ്ഞതോടെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. മാർച്ച് 17നാണ് യാത്രക്കാരി പരാതി നൽകിയത്. ടിക്കറ്റ് ഇൻസ്പെക്ടർ യാത്രക്കാരിയെ അപമാനിക്കുന്നത് സഹയാത്രികൻ ചിത്രീകരിച്ചിരുന്നു.
വിഡിയോ വൈറലായതോടെ റെയിൽവേ ഇയാളെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. തുടർനടപടിയായാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.