മംഗളൂരു: ദക്ഷിണ കന്നട ജില്ല ജയിൽ സൂപ്രണ്ട് ബി.ടി. ഉബലേശപ്പയെ സസ്പെൻഡ് ചെയ്തു. മൈസൂരു സെൻട്രൽ ജയിൽ അസി. സൂപ്രണ്ട് കെ.എൻ. മോഹൻകുമാറിന് പകരം ചുമതല നൽകി. ജില്ല ജയിലിൽ നടത്തിയ റെയ്ഡിൽ ലഹരിവസ്തുക്കളും മറ്റു നിരോധിത സാധനങ്ങളും തടവുകാരിൽനിന്ന് പിടിച്ചെടുത്തിരുന്നു. ഇതിനെത്തുടർന്നാണ് ജയിൽ ഡി.ജി.പി ദേവ ജ്യോതി റായ് സസ്പെൻഷൻ ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.