ബംഗളൂരു: കർക്കടക വാവുബലി ശനിയാഴ്ച ജയനഗറിലെ യദിയൂർ തടാകതീരത്ത് യദിയൂർ വൈദികകേന്ദ്രത്തിൽ നടത്തും. പുലർച്ച നാലിന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.
തുടർന്ന് പിണ്ഡ നിമജ്ജന പുണ്യകുളത്തിൽ ഗംഗാ പൂജ നടത്തും.
4.30ന് 100 പേരടങ്ങുന്ന ആദ്യ ബാച്ചിന് തർപ്പണം ആരംഭിക്കും. മനോജ് വിശ്വനാഥ പൂജാരി മുഖ്യകാർമികത്വവും ഷിജിൽ ശാന്തി സഹകാർമികത്വവും വഹിക്കും. ഭക്തജനങ്ങൾക്ക് പിതൃ നമസ്കാരം, കൂട്ടനമസ്കാരം, തിലഹവനം, ഗണപതി ഹോമം, അന്നദാനം, ഭക്ഷ്യധാന്യ കിറ്റ് വിതരണം എന്നീ വഴിപാടുകൾ നടത്താനും സൗകര്യമൊരുക്കിയിട്ടുണ്ട്. എത്തിച്ചേരുന്ന എല്ലാ ഭക്തജനങ്ങൾക്കും പ്രഭാത ഭക്ഷണവും ഏർപ്പെടുത്തുന്നുണ്ട്.
ബുക്കിങ്ങിന്: 9341240876 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.