ജൂ​ലി​യെ അ​ല​ങ്ക​രി​ച്ച ട്രോ​ളി​യി​ൽ ക​യ​റ്റി ത​ള്ളു​ന്നു

ഘ്രാ​ണ, ച​ല​ന​ശേ​ഷി കു​റ​ഞ്ഞു; ജൂ​ലി പു​റ​ത്ത്

മം​ഗ​ളൂ​രു: എ​ട്ടു​വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം മം​ഗ​ളൂ​രു രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ സു​ര​ക്ഷാ സം​ഘ​ത്തി​ൽ​നി​ന്ന് (സി.​ഐ.​എ​സ്.​എ​ഫ്) ജൂ​ലി നാ​യ് ശ​നി​യാ​ഴ്ച വി​ര​മി​ച്ചു. ഘ്രാ​ണ​ശേ​ഷി കു​റ​ഞ്ഞു​വ​രി​ക​യും ഓ​ടാ​നും ചാ​ടാ​നും പ​ണ്ടേ​ത്തെ​പ്പോ​ലെ വ​യ്യാ​താ​വു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നാ​ണി​ത്.

സി.​ഐ.​എ​സ്.​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ ജൂ​ലി​യു​ടെ ആ​ദ​ര​സൂ​ച​ക​മാ​യി കേ​ക്ക് മു​റി​ച്ച് വി​ത​ര​ണം ചെ​യ്തു. പു​ഷ്പാ​ലം​കൃ​ത ട്രോ​ളി​യി​ൽ ക​യ​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ കു​റേ​നേ​രം ജൂ​ലി​യെ ത​ള്ളി​ക്കൊ​ണ്ട് ന​ട​ന്നു. പ​രി​ശീ​ല​നം നേ​ടി​യ നാ​ല് നാ​യ്ക്ക​ൾ നി​ല​വി​ൽ സി.​ഐ.​എ​സ്.​എ​ഫ് സം​ഘ​ത്തി​ലു​ണ്ട് -റി​യോ, ഗോ​ൾ​ഡി​യ, മാ​ക്സ്, റേ​ഞ്ച​ർ എ​ന്നി​വ​ർ.

Tags:    
News Summary - Julie the dog retired from CISF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-29 03:02 GMT