ബംഗളൂരു: കന്നട നടൻ കിച്ച സുദീപ് നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കായി പ്രചാരണത്തിനിറങ്ങും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോടൊപ്പം നടത്തിയ വാർത്തസമ്മേളനത്തിൽ ബൊമ്മൈ തന്‍റെ കുടുംബത്തോട് അടുപ്പം പുലർത്തുന്ന ആളാണെന്നും അദ്ദേഹത്തിനായി രംഗത്തിറങ്ങുമെന്നും നടൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും പാർട്ടിയിൽ ചേരില്ലെന്നും ബി.ജെ.പിക്കായി പ്രചാരണത്തിനിറങ്ങുക മാത്രമേ ചെയ്യൂവെന്നും നടൻ പറഞ്ഞു. സുദീപിന്‍റെ പിന്തുണ പ്രധാനപ്പെട്ടതാണെന്നും ബൊമ്മൈ പ്രതികരിച്ചു. നടൻ ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ വന്ന ചൊവ്വാഴ്ച അദ്ദേഹത്തിന് ഭീഷണി കത്ത് ലഭിച്ചതായുള്ള മാനേജർ ജാക് മഞ്ജുവിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
താരത്തിന്‍റെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നാണ് ഭീഷണി. ഇതിന് പിന്നിലുള്ളവർ സിനിമമേഖലയിലുള്ളവർതന്നെയാണെന്നും അവർക്ക് യോജിച്ച മറുപടി നൽകുമെന്നും നടൻ പറഞ്ഞു. അതേസമയം, നടൻ ദര്‍ശന്‍ തുഗുദീപയും ബി.ജെ.പിയെ പിന്തുണക്കുമെന്ന് സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.