കാറഡുക്ക ബ്ലോക്ക് ഭിന്നശേഷി കലാമേള ഇന്ന്​

കാറഡുക്ക: ഭിന്നശേഷിക്കാരുടെ കലാപരമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന്റ ഭാഗമായി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്​ നേതൃത്വത്തില്‍ ഞായറാഴ്ച ഭിന്നശേഷി കലാമേള സംഘടിപ്പിക്കും. വര്‍ണോത്സവം എന്നപേരില്‍ മുള്ളേരിയ ഗജാനന എ.എല്‍.പി സ്‌കൂളില്‍ നടത്തുന്ന പരിപാടി സിനിമാതാരം അഡ്വ. സി. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്യും.

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്​ സിജി മാത്യു അധ്യക്ഷത വഹിക്കും. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് നടപ്പ് സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഭിന്നശേഷി കലാമേള.

Tags:    
News Summary - Karaduka Block differently abled arts fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.