ബംഗളൂരു: വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ വൈദ്യുതി വിതരണ കമ്പനികൾ കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷന് (കെ.ഇ.ആർ.സി) നിർദേശം അയച്ചു.
വരുമാനത്തെ അപേക്ഷിച്ച് ചെലവ് വർധിച്ചതായി ചൂണ്ടിക്കാട്ടിയാണ് എല്ലാ കമ്പനികളും ആവശ്യം ഉന്നയിച്ചത്. ഗാർഹിക ഉപഭോക്താക്കൾക്ക് 0.49 പൈസ വർധിപ്പിക്കാനാണ് ബംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) നിർദേശിച്ചത്.
വിതരണ നഷ്ടവും വൈദ്യുതി വാങ്ങൽ ചെലവുമാണ് നിർദിഷ്ട വർധനവിന് കാരണമായി ബെസ്കോം ചൂണ്ടിക്കാട്ടുന്നത്.
ഗുൽബർഗ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ജെസ്കോം) 1.63 രൂപ വർധിപ്പിക്കാനാണ് നിർദേശിച്ചത്.
നിലവിലെ വരുമാനത്തെ അപേക്ഷിച്ച് ഉയർന്ന ചെലവ് ചൂണ്ടിക്കാണിച്ച് മംഗളൂരു വൈദ്യുതി വിതരണ കമ്പനി (മെസ്കോം) നിരക്ക് 0.59 പൈസ വർധിപ്പിക്കാൻ നിർദേശിച്ചു.
വൈദ്യുതി വില യൂനിറ്റിന് 0.57 പൈസ കൂട്ടുമെന്നാണ് ഹൂബ്ലി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയുടെ (ഹെസ്കോം) ആവശ്യം.
ചാമുണ്ഡേശ്വരി ഇലക്ട്രിസിറ്റി സപ്ലൈ കോർപറേഷൻ (ചെസ്കോം) വൈദ്യുതി വില യൂനിറ്റിന് 0.50 പൈസ കൂട്ടാൻ ശിപാർശ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.