ബംഗളൂരു: കർണാടകയിലെ പ്രശസ്ത ക്ഷേത്രങ്ങളിൽ നിന്ന് പ്രസാദം ഓൺലൈനിൽ വിതരണം ചെയ്യാൻ കർണാടക സർക്കാറിന്റെ പദ്ധതി. ‘പ്രസാദം വീട്ടുപടിക്കൽ’ എന്ന ആശയം മുജറായ് വകുപ്പ് മന്ത്രിയുമായി ചർച്ച ചെയ്ത് ഉടൻ നടപ്പാക്കുമെന്ന് മുജറായ് കമീഷണർ വെങ്കിടേഷ് മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ മുജറായ് വകുപ്പ് പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ജനങ്ങളെ സേവിക്കുന്നതിന് നിരവധി പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്.
ഓൺലൈൻ സേവനവും ബുക്കിങ്ങും ഇതിനകം നടപ്പാക്കി. പുതിയ പദ്ധതിയിലൂടെ വീട്ടിലിരുന്ന് പ്രശസ്തമായ ക്ഷേത്രങ്ങളിൽ നിന്നുവരെ പ്രസാദം സ്വീകരിക്കാം. ഇതുമായി ബന്ധപ്പെട്ട് തപാൽ വകുപ്പുമായും സ്വകാര്യ കമ്പനികളുമായും ചർച്ചകൾ നടന്നുവരുകയാണ്. പ്രസാദത്തിന്റെ വിലക്കൊപ്പം ഡെലിവറി ഫീസും ചേർത്താണ് പ്രസാദത്തിന്റെ വില നിശ്ചയിക്കുന്നത്. കർണാടകയിലെ ചാരിറ്റി ഡിപ്പാർട്ട്മെന്റിന്റെ ക്ഷേത്രങ്ങളിൽ നന്ദിനി നെയ്യ് നിർബന്ധമായും ഉപയോഗിക്കണമെന്ന് അടുത്തിടെ ഉത്തരവിറങ്ങിയിരുന്നു. ക്ഷേത്ര ശുശ്രൂഷകൾക്കും വിളക്കുകൾക്കും നന്ദിനി നെയ്യ് നിർബന്ധമായും ഉപയോഗിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.