ഓൺലൈൻ പ്രസാദ വിതരണത്തിന് കർണാടക സർക്കാർ പദ്ധതി
text_fieldsബംഗളൂരു: കർണാടകയിലെ പ്രശസ്ത ക്ഷേത്രങ്ങളിൽ നിന്ന് പ്രസാദം ഓൺലൈനിൽ വിതരണം ചെയ്യാൻ കർണാടക സർക്കാറിന്റെ പദ്ധതി. ‘പ്രസാദം വീട്ടുപടിക്കൽ’ എന്ന ആശയം മുജറായ് വകുപ്പ് മന്ത്രിയുമായി ചർച്ച ചെയ്ത് ഉടൻ നടപ്പാക്കുമെന്ന് മുജറായ് കമീഷണർ വെങ്കിടേഷ് മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ മുജറായ് വകുപ്പ് പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ജനങ്ങളെ സേവിക്കുന്നതിന് നിരവധി പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്.
ഓൺലൈൻ സേവനവും ബുക്കിങ്ങും ഇതിനകം നടപ്പാക്കി. പുതിയ പദ്ധതിയിലൂടെ വീട്ടിലിരുന്ന് പ്രശസ്തമായ ക്ഷേത്രങ്ങളിൽ നിന്നുവരെ പ്രസാദം സ്വീകരിക്കാം. ഇതുമായി ബന്ധപ്പെട്ട് തപാൽ വകുപ്പുമായും സ്വകാര്യ കമ്പനികളുമായും ചർച്ചകൾ നടന്നുവരുകയാണ്. പ്രസാദത്തിന്റെ വിലക്കൊപ്പം ഡെലിവറി ഫീസും ചേർത്താണ് പ്രസാദത്തിന്റെ വില നിശ്ചയിക്കുന്നത്. കർണാടകയിലെ ചാരിറ്റി ഡിപ്പാർട്ട്മെന്റിന്റെ ക്ഷേത്രങ്ങളിൽ നന്ദിനി നെയ്യ് നിർബന്ധമായും ഉപയോഗിക്കണമെന്ന് അടുത്തിടെ ഉത്തരവിറങ്ങിയിരുന്നു. ക്ഷേത്ര ശുശ്രൂഷകൾക്കും വിളക്കുകൾക്കും നന്ദിനി നെയ്യ് നിർബന്ധമായും ഉപയോഗിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.