13കാരിയുടെ ഗർഭച്ഛിദ്രത്തിന് കർണാടക ഹൈകോടതി അനുമതി

ബംഗളൂരു: ബലാത്സംഗത്തിന്​ ഇരയായ 13 വയസ്സുകാരിയുടെ 25 ആഴ്ച വളർച്ചയെത്തിയ ഗർഭം നീക്കാൻ കർണാടക ഹൈകോടതി അനുമതി നൽകി. ഇതിനുള്ള ചെലവ് സർക്കാർ വഹിക്കണമെന്നും പെൺകുട്ടി നൽകിയ ഹരജിയിൽ ജസ്റ്റിസ് എം. നാഗപ്രസന്ന ഉത്തരവിട്ടു.

നടപടി സ്വീകരിക്കാൻ ബംഗളൂരുവിലെ വാണിവിലാസ് ആശുപത്രി മെഡിക്കൽ സൂപ്രണ്ടിന് കോടതി നിർദേശം നൽകി. അതേസമയം, ഗർഭച്ഛിദ്രം പെൺകുട്ടിയുടെ ആരോഗ്യത്തിന് ഭീഷണിയാകുമെന്ന് പരിശോധനയിൽ കണ്ടെത്തിയാൽ അന്തിമതീരുമാനം ഡോക്ടർക്ക് സ്വീകരിക്കാം. ഭ്രൂണത്തിന്‍റെ സാമ്പിൾ ഡി.എൻ.എ പരിശോധനക്ക്​ അയക്കണം. പെൺകുട്ടിയെ വീട്ടിൽനിന്ന് ആശുപത്രിയിലെത്തിക്കാനും തിരിച്ചുകൊണ്ടുപോകാനും പൊലീസ് വാഹന സൗകര്യം ഏർപ്പെടുത്തണം. തുടർചികിത്സക്കും ഈ സൗകര്യം ലഭ്യമാക്കണമെന്നും കോടതി ഉത്തരവിൽ പറഞ്ഞു. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അന്വേഷണം നടക്കുകയാണ്.

Tags:    
News Summary - Karnataka High Court approves 13-year-old's abortion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.