ബംഗളൂരു: കർണാടകയിൽ 17 ജില്ലകളിൽ യെല്ലോ അലർട്ടുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത അഞ്ചു ദിവസത്തേക്ക് ഇടി മിന്നലിന്റെ അകമ്പടിയോടെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
ബംഗളൂരുവിന്റെ ചിലയിടങ്ങളിൽ മഴ ലഭിക്കുകയും മറ്റു ചിലയിടങ്ങളിൽ മൂടിക്കെട്ടിയ കാലാവസ്ഥ രൂപപ്പെടുകയും ചെയ്യും.
ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, ബെളഗാവി, ധാർവാഡ്, ഗദക്, ഹാവേരി, കൊപ്പാൽ, വിജയപുര, ബെള്ളാരി എന്നിവിടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും.
ബംഗളൂരു റൂറൽ, ബംഗളൂരു സിറ്റി, ചിക്കമഗളൂരു, ഹാസൻ, മണ്ഡ്യ, രാമനഗര, ശിവമൊഗ്ഗ, തുമകുരു എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാനും ഇടി മിന്നലിന്റെ അകമ്പടിയിൽ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.