മംഗളൂരു: നഗരത്തിൽ മുളിഹിട്‍ലു ജങ്ഷനിലെ ജനറൽ സ്റ്റോറിൽ വെന്തുമരിച്ച യുവാവിന്റെ കൃത്യമായ പേരോ നാടോ ആർക്കും അറിയില്ലായിരുന്നു എന്ന് പൊലീസ്. കടയിൽ ജീവനക്കാരനായിരുന്ന ഈ യുവാവിനെ കൊലപ്പെടുത്തി എന്നകേസിൽ മംഗളൂരു പാണ്ഡേശ്വരം സ്വദേശിയും സ്റ്റോർ ഉടമയുമായ തൗലീൻ ഹസനെ(32) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഗജ്നാന എന്ന ജഗ്ഗു എന്നാണ് 26കാരനായ യുവാവിനെ വിളിച്ചിരുന്നതെങ്കിലും യഥാർഥ പേരാണെന്ന് പറയാനാവില്ല. ഉത്തരേന്ത്യയിലാണെന്നല്ലാതെ ഏത് നാട്ടിൽ എന്നും അറിയില്ല. സംസാര ശേഷി വേണ്ടത്ര ഇല്ലാത്ത യുവാവിന്റെ ലോകം ഉടമയും കടയും അതിനോട് ചേർന്ന ഷെഡിലെ കിടപ്പിടവുമായിരുന്നു. അവിടെയാണ് ജഗ്ഗുവിനെ തലക്കടിച്ചു വീഴ്ത്തി ബോധം നശിച്ച അവസ്ഥയിൽ പെട്രോൾ ഒഴിച്ച് കത്തിച്ചത്. വൈദ്യുതി ഷോർട്ട് സർക്യൂട്ട് കാരണം തീപിടിത്തം ഉണ്ടായെന്ന കഥയും കടയുടമ പറഞ്ഞു പരത്തി. അഞ്ചരയടി പൊക്കം, കറുത്ത ഉറച്ച ശരീരം, കറുത്ത തലമുടിയും താടിയുമാണ് ആൾരൂപം എന്ന് പൊലീസ് അറിയിച്ചു. കൂടുതൽ വിവരം ലഭിക്കുന്നവർ മംഗളൂരു സൗത്ത് പൊലീസ് സ്റ്റേഷൻ നമ്പറായ 0824-2220518 ലേക്ക് വിളിച്ച് അറിയിക്കണമെന്നും അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.