ബംഗളൂരു: കാവേരി നദീജല തർക്കം സംബന്ധിച്ച് ചർച്ച ചെയ്യാൻ സർവകക്ഷി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ജലവിഭവ മന്ത്രിയെയും കാണുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മോദിയുമായി കൂടിക്കാഴ്ച നിശ്ചയിക്കുന്ന മുറക്ക് സംഘം ഡൽഹിക്ക് തിരിക്കും. നദീജല തർക്കം കേസ് സുപ്രീംകോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. കർണാടക ജലവിഭവ മന്ത്രി തമിഴ്നാടിന് ജലം നൽകിയതിന്റെ വിവരങ്ങൾ അഭിഭാഷകർക്ക് ലഭ്യമാക്കിയിട്ടുണ്ട്.
കർണാടക കഴിഞ്ഞ മാസം 12നും 26നും ഇടയിലായി 1,49,898 ക്യുസെക് ജലം തമിഴ്നാടിന് നൽകിയതായി കാവേരി ജല മാനേജ്മെന്റ് അതോറിറ്റി വ്യാഴാഴ്ച സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചതാണ്. അതോറിറ്റിയുടെ നിർദേശങ്ങൾ കർണാടക പാലിച്ചെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കടുത്ത ജലക്ഷാമം കർണാടക മുന്നിൽ കാണുകയാണ്. ഈ സാഹചര്യം മനസ്സിലാക്കി സർക്കാർ മുന്നോട്ടുപോവുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.