Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകാവേരി നദീജല തർക്കം:...

കാവേരി നദീജല തർക്കം: സർവകക്ഷികൾ പ്രധാനമന്ത്രിയെ കാണും -മുഖ്യമന്ത്രി

text_fields
bookmark_border
siddaramaiah
cancel

ബം​ഗ​ളൂ​രു: കാ​വേ​രി ന​ദീ​ജ​ല ത​ർ​ക്കം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ സ​ർ​വ​ക​ക്ഷി സം​ഘം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ജ​ല​വി​ഭ​വ മ​ന്ത്രി​യെ​യും കാ​ണു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു. മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച നി​ശ്ച​യി​ക്കു​ന്ന മു​റ​ക്ക് സം​ഘം ഡ​ൽ​ഹി​ക്ക് തി​രി​ക്കും. ന​ദീ​ജ​ല ത​ർ​ക്കം കേ​സ് സു​പ്രീം​കോ​ട​തി വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. ക​ർ​ണാ​ട​ക ജ​ല​വി​ഭ​വ മ​ന്ത്രി ത​മി​ഴ്നാ​ടി​ന് ജ​ലം ന​ൽ​കി​യ​തി​ന്റെ വി​വ​ര​ങ്ങ​ൾ അ​ഭി​ഭാ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

ക​ർ​ണാ​ട​ക ക​ഴി​ഞ്ഞ മാ​സം 12നും 26​നും ഇ​ട​യി​ലാ​യി 1,49,898 ക്യു​സെ​ക് ജ​ലം ത​മി​ഴ്നാ​ടി​ന് ന​ൽ​കി​യ​താ​യി കാ​വേ​രി ജ​ല മാ​നേ​ജ്മെ​ന്റ് അ​തോ​റി​റ്റി വ്യാ​ഴാ​ഴ്ച സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ബോ​ധി​പ്പി​ച്ച​താ​ണ്. അ​തോ​റി​റ്റി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ണാ​ട​ക പാ​ലി​ച്ചെ​ന്നാ​ണ് ഈ ​ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ക​ടു​ത്ത ജ​ല​ക്ഷാ​മം ക​ർ​ണാ​ട​ക മു​ന്നി​ൽ കാ​ണു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യം മ​ന​സ്സി​ലാ​ക്കി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​വു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chief Ministerkaveri water dispute
News Summary - kaveri water dispute: All parties to meet PM - Chief Minister
Next Story