കേ​ര​ള ആ​ർ.​ടി.​സി ബ​സ് ടോ​ൾ ബൂ​ത്തി​ൽ കു​ടു​ങ്ങി

ബം​ഗ​ളൂ​രു: ഫാ​സ്ടാ​ഗ് പ്ര​വ​ർ​ത്തി​ക്കാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് കേ​ര​ള ആ​ർ.​ടി.​സി ബ​സ് മൈ​സൂ​രു ന​ഞ്ച​ങ്കോ​ട്ടെ ടോ​ൾ ബൂ​ത്തി​ൽ കു​ടു​ങ്ങി. മൈ​സൂ​രു​വി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്വി​ഫ്റ്റ് ബ​സാ​ണ് അ​ര​മ​ണി​ക്കൂ​ർ കു​ടു​ങ്ങി​യ​ത്. ടോ​ള​ട​ക്കാ​തെ വ​ന്ന​തോ​ടെ ബൂ​ത്തി​ൽ ബ​സ് ത​ട​ഞ്ഞി​ടു​ക​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 6.45ഓ​ടെ​യാ​ണ് സം​ഭ​വം. ബ​സി​ൽ നി​റ​യെ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ചു. തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ കൈ​യി​ൽ​നി​ന്ന് പ​ണ​മെ​ടു​ത്ത​ട​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ തി​രു​വ​മ്പാ​ടി ഡി​പ്പോ​യു​ടെ ബ​സാ​യി​രു​ന്നു. മൈ​സൂ​രു​വി​ൽ​നി​ന്ന് കോ​ഴി​ക്കോ​ടു​വ​ഴി തി​രു​വ​മ്പാ​ടി​യി​ലേ​ക്കാ​യി​രു​ന്നു യാ​ത്ര. ഫാ​സ്ടാ​ഗ് പ്ര​വ​ർ​ത്തി​ക്കാ​തി​രു​ന്ന​തി​ന് കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്ന് ഡി​പ്പോ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഫാ​സ്ടാ​ഗി​ൽ പോ​റ​ൽ വീ​ണ​തോ റേ​ഞ്ച് ഇ​ല്ലാ​തി​രു​ന്ന​തോ ആ​കാം കാ​ര​ണ​മെ​ന്ന് ക​രു​തു​ന്ന​താ​യും അ​റി​യി​ച്ചു. ഫാ​സ്ടാ​ഗി​ൽ പ​ണ​മി​ല്ലാ​യി​രു​ന്നെ​ന്ന യാ​ത്ര​ക്കാ​രു​ടെ ആ​രോ​പ​ണം അ​വ​ർ ത​ള്ളി. പ​ണം തീ​രു​ന്ന​തി​ന​നു​സ​രി​ച്ച് ബാ​ങ്കി​ൽ​നി​ന്ന് ഫാ​സ്ടാ​ഗി​ൽ എ​ത്തു​ന്ന സം​വി​ധാ​ന​മാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Kerala RTC Bus Stuck in the Toll booth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.