ബംഗളൂരു: കേരളസമാജം മല്ലേശ്വരം സോണിന്റെ ഓണാഘോഷം ഓണാമൃതം ഞായറാഴ്ച രാവിലെ 8.30 മുതൽ യെലഹങ്ക ഡോ. ബി.ആർ. അംബേദ്കർ ഭവനിൽ നടക്കും. കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. മല്ലേശ്വരം സോൺ ചെയർമാൻ എം. രാജഗോപാൽ അധ്യക്ഷത വഹിക്കും.
യെലഹങ്ക എം.എൽ.എ എസ്.ആർ. വിശ്വനാഥ്, സാമൂഹികപ്രവർത്തക മീനാക്ഷി ബൈരെ ഗൗഡ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും.
കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ തുടങ്ങിയവർ സംബന്ധിക്കും. കേരളസമാജം ചെയ്തുവരുന്ന സാമൂഹികസേവന പരിപാടികളുടെ ഭാഗമായി മല്ലേശ്വരം സോണിന്റെ നേതൃത്വത്തിൽ രണ്ടാമത് ഡയാലിസിസ് യൂനിറ്റ് പൊതുസമ്മേളനത്തിൽ സമർപ്പിക്കും.
പൂക്കളമത്സരം, അംഗങ്ങളുടെ കലാസാംസ്കാരിക പരിപാടികൾ, പൊതുസമ്മേളനം, മെഗാഷോ എന്നിവ ഉണ്ടായിരിക്കുമെന്ന് സോൺ കൺവീനർ അഡ്വ. അനിൽകുമാർ നമ്പ്യാർ, പ്രോഗ്രാം ക ൺവീനർ ശ്രീകുമാർ കുറുപ്പ് എന്നിവർ അറിയിച്ചു.
വനിതവിഭാഗം ചെയർപേഴ്സൻ വിജയലക്ഷ്മി ആർ., കൺവീനർ മഞ്ജു ജയകൃഷ്ണൻ, യുവജന വിഭാഗം ചെയർപേഴ്സൻ അരുണിമ ശ്രീകുമാർ, കൺവീനർ ആഷിൻ പോൾ, പോൾ പീറ്റർ, മോഹൻദാസ്.ആർ, രമേഷ് മേനോൻ, ജയകൃഷ്ണൻ സി, സുധ സുധീർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾ രാവിലെ എട്ടു മണിക്ക് തന്നെ പരിപാടി സ്ഥലത്ത് എത്തണം. ഫോൺ: 8123153376, 9972599246.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.